Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവനത്തിലെ...

വനത്തിലെ പാറക്കെട്ടിൽനിന്ന്​ വൻ ശബ്​ദം; ആദിവാസികൾ ഭീതിയിൽ

text_fields
bookmark_border
മറയൂർ: പഞ്ചായത്തിലെ ഒന്നാം വാർഡായ വേങ്ങാപ്പാറ കുടിയിലേക്ക് പോകുന്ന വഴിയിലെ പാറക്കെട്ടിൽനിന്ന് ഉയർന്ന വൻ ശബ്ദം ആദിവാസികളെ ഭീതിയിലാക്കി. ശബ്ദത്തിനു പിന്നിൽ യക്ഷിയുടെ സാന്നിധ്യമാണെന്ന് അവർ കരുതുന്നു. പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ മുറുകെ പിടിക്കുന്ന മുതുവാൻ വിഭാഗം ആദിവാസികളാണ് ഇവിടെ താമസിക്കുന്നത്. ഇവർ ഭൂത-പ്രേതപിശാചുക്കളിൽ വിശ്വാസമുള്ളവരാണ്. പതിറ്റാണ്ടുകളായി അവർ സഞ്ചാരത്തിനു ഉപയോഗിച്ചിരുന്ന പാതയിൽ യക്ഷിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെ ഈ പാതയിൽ കൂടി യാത്ര ഉപേക്ഷിച്ചിരിക്കുകയാണിപ്പോൾ. ആദ്യം അസാധാരണ ശബ്ദം കേട്ടത് വനംവകുപ്പിലെ വാച്ചർമാരാണ്. അവർ പറഞ്ഞത് പാറയിടുക്കിൽനിന്ന് ഉരുൾപൊട്ടൽ ഉണ്ടാകുന്ന പോലെ ഭീകരശബ്ദം അഞ്ച് മിനിറ്റോളം നീണ്ടു. തുടർന്ന് വൻ സ്ഫോടനശബ്ദതോടെ നിലച്ചുവെന്നാണ്. ഈ മേഖലയിലേക്ക് പണിക്കുപോയ ആദിവാസികളും സമാനശബ്ദം കേട്ടതായി പറഞ്ഞു. ആദിവാസികൾ പൂജാകർമങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ്. ശബ്ദത്തി​െൻറ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story