Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 11:12 AM IST Updated On
date_range 23 Sept 2017 11:12 AM ISTപാലാ കോടതിയിൽ അഭിഭാഷകരും മഫ്തി െപാലീസും ഏറ്റുമുട്ടി
text_fieldsbookmark_border
പാലാ: കോടതി വരാന്തയിൽനിന്ന് പ്രതിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത മഫ്തി പൊലീസും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടി. യൂനിഫോമിലല്ലാതിരുന്നതാണ് പൊലീസിന് വിനയായത്. നിരവധി കേസുകളിലെ പ്രതി വൈക്കം സ്വദേശി ലംബോയെന്ന അഖിനെയാണ്(23) മഫ്തിയിലെത്തിയ പൊലീസ് സംഘം പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. ഇയാളുടെ കേസിൽ കോടതി സാക്ഷിവിസ്താരത്തിനായി വിളിക്കാൻ മാറ്റിെവച്ചപ്പോൾ പുറത്തേക്ക് ഇറങ്ങിയതായിരുന്നു പ്രതി. കോടതി വരാന്തയിൽനിന്ന് പ്രതിയെ ഒരു സംഘം തൂക്കിയെടുത്ത് വാഹനം ലക്ഷ്യമാക്കി ഓടുകയായിരുന്നു. സ്വകാര്യവാഹനത്തിലാണ് സംഘം എത്തിയത്. തട്ടിക്കൊണ്ടുപോകൽ ശ്രദ്ധയിൽെപട്ട അഭിഭാഷകർ പിന്നാലെയെത്തി. ഇതോടെ ൈഡ്രവർ വാഹനവുമായി പാഞ്ഞു. എന്നാൽ, ഒരു പൊലീസുകാരന് വാഹനത്തിൽ കയറാൻ സാധിച്ചില്ല. പൊലീസുകാരനാണെന്നു തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കാണിച്ചാണ് വലിയ കേടുകൂടാതെ ഇയാൾ തടിയൂരിയത്. കോടതിയിൽനിന്ന് പ്രതികളെ പിടിച്ചുകൊണ്ടുപോകാൻ പൊലീസിന് വകുപ്പില്ലെന്നാണ് അഭിഭാഷകരുടെ നിലപാട്. കോടതിയിലെത്തിയ ആളെ ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചവരെ തടയുകയെന്നതായിരുന്നു ഉദ്ദേശ്യമെന്നും അല്ലാതെ പൊലീസിനെ ആക്രമിച്ചില്ലെന്നും മഫ്തിയിലായതിനാൽ പൊലീസാണെന്ന് മനസ്സിലായില്ലെന്നും അഭിഭാഷകർ പറയുന്നു. പൊലീസിനെ മർദിച്ചത് കേസാക്കുമെന്നായിരുന്നു ആദ്യ നിലപാടെങ്കിലും സംഭവം ഇരുകൂട്ടർക്കും തലവേദനയാകുമെന്നായതോടെ ഒത്തുതീർപ്പിലാവുകയായിരുന്നു. എന്നാൽ, പൊലീസിനെതിെര കോടതി സ്വമേധയ കേസെടുത്തതായി പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു. പ്രതിയുടെ കേസ് കോടതി വിളിച്ച കാര്യം പൊലീസിന് അറിയില്ലാതിരുന്നതാണ് പ്രശ്നത്തിനു കാരണമെന്നും കോടതി മുറിയിൽനിന്ന് അകലെ കോണിയുടെ ഭാഗത്തുെവച്ചാണ് പ്രതിയെ പിടികൂടിയതെന്നും പൊലീസ് പറയുന്നു. മുണ്ടക്കയത്ത് നാടകോത്സവത്തിന് നാളെ തുടക്കം കോട്ടയം: കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജില്ല പഞ്ചായത്തിെൻറയും തിലകൻ അനുസ്മരണ സമിതിയുടെയും സഹകരണത്തോടെ മുണ്ടക്കയത്ത് നാടകോത്സവം സംഘടിപ്പിക്കും. ഞായറാഴ്ചമുതൽ 29വരെ മുണ്ടക്കയം സി.എസ്.ഐ. ഓഡിറ്റോറിയത്തിലാണ് നാടകോത്സവം. നടൻ തിലകൻറ ചരമവാർഷിക ദിനമായ ഞായറാഴ്ച വൈകീട്ട് അഞ്ചിന് സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കെ.പി.എ.സി ലളിത നാടകോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് നാടകഗാനങ്ങളുടെ അവതരണം. 25ന് കെ.പി.എ.സിയുടെ ൻറുപ്പുപ്പാക്കൊരാനേണ്ടാർന്നു, 26ന് ആറിന് മത്സ്യഗന്ധി, ഏഴിന് മലപ്പുറം ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയറ്ററിെൻറ ചില്ലറ സമരം, 27ന് വൈകീട്ട് ആറിന് വള്ളുവനാട് കൃഷ്ണകലാനിലയത്തിെൻറ വെയിൽ, 28ന് വൈകീട്ട് ആറിന് കോഴിക്കോട് നാടകഗ്രാമത്തിെൻറ ഒരു ദേശം നുണ പറയുന്നു എന്നീ നാടകങ്ങൾ അവതരിപ്പിക്കും. 29ന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, ജില്ല പഞ്ചായത്ത് അംഗം കെ. രാജേഷ് എന്നിവർ പരിപാടി വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story