Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:03 AM IST Updated On
date_range 22 Sept 2017 11:03 AM ISTകഫെ കോഫി ഡേ ഉടമ വി.ജി. സിദ്ധാർഥയുടെ സ്ഥാപനങ്ങളിൽ ഐ.ടി റെയ്ഡ്
text_fieldsbookmark_border
* ബംഗളൂരു, ചെന്നൈ, മുംബൈ ഉൾപ്പെടെ 25 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് ബംഗളൂരു: പ്രമുഖ കാപ്പി റീട്ടെയിൽ ശൃംഖല കഫേ കോഫി ഡെയുടെ (സി.സി.ഡി) ഉടമയായ വി.ജി. സിദ്ധാർഥയുടെ സ്ഥാപനങ്ങളിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ്. ബംഗളൂരു, ഹാസൻ, ചിക്കമഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ 25 ഇടങ്ങളിലാണ് വ്യാഴാഴ്ച ഒരേസമയം ഐ.ടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. അടുത്തിടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ എസ്.എം. കൃഷ്ണയുടെ മരുമകനാണ് സിദ്ധാർഥ. ബംഗളൂരു വിറ്റൽ മല്യ റോഡിലെ യു.ബി സിറ്റിയിലുള്ള സി.സി.ഡിയുടെ ആസ്ഥാന ഓഫിസിലും റെയ്ഡ് നടന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് ഐ.ടി ജോയൻറ് കമീഷണർ എസ്. രമേഷ് പറഞ്ഞു. റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കർണാടക-ഗോവ റീജിയനിലെ മുതിർന്ന ഐ.ടി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ചിക്കമഗളൂരുവിലെ റെസിഡൻഷ്യൽ സ്കൂൾ, മുദിഗെരെ താലൂക്കിലെ രണ്ടു കാപ്പി എസ്റ്റേറ്റുകൾ, സെറായ് റിസോർട്ടുകൾ എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. അസിസ്റ്റൻറ് കമീഷണർ റാങ്കിലുള്ള ഗോവ ഉദ്യോഗസ്ഥെൻറ നേതൃത്വത്തിലാണ് ചിക്കമഗളൂരു ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നത്. സിദ്ധാർഥയുടെ കുടുംബത്തിെൻറ പേരിലുള്ള ചെന്നൈയിലെ സികൽ ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, വേ ടു വെൽത്ത്, സിദ്ധാർഥയുടെ ഉടമസ്ഥതയിലുള്ള ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിലും റെയ്ഡ് നടത്തി. 46 വർഷം കോൺഗ്രസിനോടൊപ്പം പ്രവർത്തിച്ച എസ്.എം. കൃഷ്ണ നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് ബി.ജെ.പിയിൽ ചേർന്നത്. ഒന്നിൽ തുടങ്ങി, ഇന്ന് 1600 കഫേകൾ ബംഗളൂരു: രാജ്യത്തിെൻറ വിവിധഭാഗങ്ങളിലായി കഫേ കോഫി ഡെയുടെ 1,600 ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. 1993ൽ അമാൽഗമേറ്റഡ് ബീൻ കോഫി ട്രേഡിങ് കമ്പനിയോടെയാണ് തുടക്കം. കമ്പനിയുടെ പേര് പിന്നീട് കോഫി ഡേ എൻറർപ്രൈസ് ലിമിറ്റഡ് എന്നാക്കി. 1996ൽ ബംഗളൂരുവിലാണ് കഫേ കോഫി ഡെയുടെ ആദ്യ ശാഖ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നിടങ്ങോട് ദ്രുതഗതിയിലുള്ള വളർച്ചയായിരുന്നു. ഇന്ന് രാജ്യത്തിെൻറ ഏത് കോണിലും കമ്പനിയുടെ സാന്നിധ്യമുണ്ട്. കാപ്പി പ്ലാേൻറഷൻ കുടുംബാംഗമായ സിദ്ധാർഥക്ക് റിയൽ എസ്റ്റേറ്റ്, ഫർണിച്ചർ, ഇൻെവസ്റ്റ്മെൻറ് കൺസൾട്ടിങ്, അഗ്രി എക്സ്പോർട്ട്, ലോജിസ്റ്റിക്സ് ഉൾപ്പെടെ വിവിധ മേഖലകളിൽ നിക്ഷേപങ്ങളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കാപ്പി കയറ്റുമതിക്കാരൻകൂടിയാണ് സിദ്ധാർഥ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story