Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 11:08 AM IST Updated On
date_range 21 Sept 2017 11:08 AM ISTഇടവെട്ടിയിൽ 17 കോടിയുടെ സമ്പൂർണ കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്
text_fieldsbookmark_border
മുട്ടം: ഇടവെട്ടി പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നു. 17 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമാണമാണ് അതിവേഗം പുരോഗമിക്കുന്നത്. പദ്ധതി പൂർത്തീകരിച്ച് മാസങ്ങൾക്കുള്ളിൽ നാടിനു സമർപ്പിക്കാൻ കഴിയുമെന്നാണ് ജലസേചന വകുപ്പിെൻറ കണക്കുകൂട്ടൽ. നബാർഡ് സഹായത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. പദ്ധതി കമീഷൻ ചെയ്യുന്നതോടെ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ കുടിവെള്ളമെത്തും. മലങ്കര ജലാശയത്തിെൻറ വക്കിൽ കിണർ കുഴിച്ച് ഇതിൽനിന്ന് പമ്പ് ചെയ്താണ് ഇടവെട്ടിയിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. കിണറിെൻറ നിർമാണം ഏകദേശം പൂർത്തിയായി. ഇടവെട്ടിക്ക് വെള്ളം എത്തുംമുമ്പ് കിണറ്റിലെ വെള്ളം ശുചീകരിക്കേണ്ടതുണ്ട്. ഇതിനായി മലങ്കര കനാലിെൻറ വശത്തായി ഒരു ശുദ്ധീകരണ ശാലയും നിർമിക്കുന്നു. ഇതിെൻറ നിർമാണം മുക്കാൽ ഭാഗത്തോളം പൂർത്തീകരിച്ചു. ഒരു ദിവസം 35 ലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് ഈ ശുചീകരണ ശാല. ആധുനിക രീതിയിലെ 'റാപിഡ് സാൻഡ് ഫിൽട്ടറിങ്' ശുചീകരണമാണ് ഇവിടെ നടപ്പാക്കുക. മണൽ കലർന്ന വെള്ളം ഉയർത്തി വീഴ്ത്തി ക്ലോറിൻ ചേർന്ന സോളിങ് ഗ്യാസ് ഇതിലൂടെ കടത്തിവിട്ട് ഡിസിൻഫിക്ഷൻ നടത്തിയാണ് ജലം ശുദ്ധീകരിക്കുന്നത്. ശുചീകരണ ശേഷം ഇവിടെ നിന്ന് ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്ത് എത്തിക്കും. ഇതിനായി 77 കി.മീ. നീളത്തിൽ വിതരണ പൈപ്പുകൾ സ്ഥാപിച്ചു. ഇടവെട്ടിയിൽ 5.5 ലക്ഷം ലിറ്റർ സംഭരണ ശേഷിയിൽ ഒരു വാട്ടർ ടാങ്കും നിർമിച്ചിട്ടുണ്ട്. ഈ ടാങ്കിൽനിന്ന് ശാസ്താംപാറ, കുരിശുപാറ മേഖലകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യും. കൂടാതെ ശാസ്താംപാറയിൽ പുതുതായി നിർമിച്ച 50,000 ലിറ്റർ സംഭരണ ശേഷിയുള്ള മറ്റൊരു ടാങ്കിലേക്കും ശുചീകരണ ടാങ്കിൽനിന്ന് വെള്ളമെത്തിക്കും. മലങ്കര, ചൊക്കംപാറ മേഖലകളിലെ ജനങ്ങൾക്ക് വെള്ളം വിതരണം ചെയ്യാൻ ഇതുവഴി സാധിക്കും. തെക്കുംഭാഗത്തെ മറ്റൊരു ടാങ്കിലേക്കും ശുചീകരണ ശാലയിൽ നിന്ന് വെള്ളമെത്തിച്ച് വിതരണം ചെയ്യും. ഇതിൽനിന്ന് തെക്കുംഭാഗം ഇടവെട്ടി മേഖലകളിലേക്കും വെള്ളമെത്തും. പുതുതായി നിർമിച്ച രണ്ട് ടാങ്കും നിലവിലുള്ള രണ്ട് ടാങ്കിലും വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതോടെ ഇടവെട്ടി മേഖലകളിലെ കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരമാകും. കൊളുന്തിന് ഇൗ മാസവും തറവില പ്രഖ്യാപിച്ചു; കർഷകർക്ക് നേട്ടം കട്ടപ്പന: കൊളുന്തിന് ടീ ബോർഡ് 10.46 രൂപ തറവില പ്രഖ്യാപിച്ചു. ദിവസങ്ങൾ മുമ്പുണ്ടായ പ്രഖ്യാപനത്തോടെ കൊളുന്ത് വില ഉയരുന്നത് കർഷകർക്ക് നേട്ടമാകുകയാണ്. ചെറുകിട തേയില കർഷക പ്രതിഷേധത്തെ തുടർന്ന് ടീ ബോർഡ് തേയിലക്ക് തറവില പ്രഖ്യാപിക്കാൻ നിർബന്ധിതരാകുകയായിരുന്നു. ടീ ബോർഡ് ഇൗമാസം തറവില പ്രഖ്യാപിക്കാത്തത് ഫാക്ടറി ഉടമകളെ സഹായിക്കാനാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരാഴ്ച മുമ്പ് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നടപടി. ജൂൺ മുതലാണ് കൊളുന്തിന് ടീ ബോർഡ് തറവില പ്രഖ്യാപിച്ചു തുടങ്ങിയത്. ചെറുകിട തേയില ഫെഡറേഷെൻറ നിരവധി സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലായിരുന്നു ഇത്. എന്നാൽ, കൊളുന്തിന് എല്ലാ മാസവും തറവില പ്രഖ്യാപിക്കണമെന്ന തീരുമാനം ടീ ബോർഡ് അട്ടിമറിക്കുകയായിരുന്നു. എല്ലാ മാസവും മൂന്നാം തീയതിക്ക് മുമ്പ് തറവില പ്രഖ്യാപിക്കുന്ന ടീ ബോർഡ് െസപ്റ്റംബർ ആദ്യവാരം തറവില പ്രഖ്യാപിക്കാത്തത് കർഷകരെ ആശങ്കയിലാഴ്ത്തി. ടീ ബോർഡിെൻറ നിസ്സംഗത ഫാക്ടറി ഉടമകളെ സഹായിക്കാനാണെന്ന ആരോപിച്ച് ചെറുകിട തേയില കർഷക ഫെഡറേഷൻ രംഗത്തെത്തി. ചെറുകിട തേയില കർഷക ഫെഡറേഷൻ നേതൃത്വത്തിൽ ടീ ബോർഡ് ഡയറക്ടർക്ക് പരാതിയും നൽകി. 10.46 രൂപയാണ് കൊളുന്തിനു തറവിലയായി പ്രഖ്യാപിച്ചത്. ആഗസ്റ്റിൽ 10.40 രൂപയായിരുന്നു കൊളുന്തിന് തറവില. അതിന് മുമ്പുള്ള മാസങ്ങളിൽ യഥാക്രമം 12.40 രൂപ, 12.60 രൂപ എന്നിങ്ങനെയായിരുന്നു. തറവില പ്രഖ്യാപിച്ച ശേഷം കഴിഞ്ഞ ജൂണിൽ കൊളുന്തിന് 20 രൂപവരെ വില ഉയർന്നിരുന്നു. അന്ന് ടീ ബോർഡ് പ്രഖ്യാപിച്ച തറവില 12.60 രൂപയാണ്. തുടർന്ന് തറവില കുറയുകയും അതനുസരിച്ച് ഫാക്ടറികൾ കർഷകർക്ക് നൽകുന്ന കൊളുന്ത് വിലയിലും കുറവ് വരുത്തുകയുമായിരുന്നു. തറവില ക്രമമായി താഴ്ത്തി ഫാക്ടറി ഉടമകളെ സഹായിക്കുന്ന സമീപനമാണ് ടീ ബോർഡ് മൂന്ന് മാസമായി തുടർന്നു വരുന്നത്. തറവിലയില്ലാത്തതിനാൽ ഫാക്ടറി ഉടമകൾക്ക് അവർ നിർദേശിക്കുന്ന വിലയ്ക്ക് കർഷകർ കൊളുത്ത് നൽകാൻ നിർബന്ധിതരാകുന്ന സ്ഥിതിയാണ്. തറവില പ്രഖ്യാപിച്ചശേഷം പീരുമേട്ടിലെ ചില ഫാക്ടറികൾ കൊളുന്ത് ശേഖരിക്കാൻ വിസമ്മതിച്ചതും പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. തറവില പ്രഖ്യാപനം പ്രാബല്യത്തിലായതോടെ ഫാക്ടറി ഉടമകൾക്ക് വിലയിടിക്കാനും കഴിയാതായി. കൊളുന്തുവില കിലോക്ക് ബുധനാഴ്ച 15 രൂപയായി ഉയർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story