Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 11:04 AM IST Updated On
date_range 21 Sept 2017 11:04 AM ISTവിനോദസഞ്ചാര സാധ്യത പഠനത്തിന് മന്ത്രിയെത്തി
text_fieldsbookmark_border
മുണ്ടക്കയം: കൊക്കയാർ പഞ്ചായത്തിലെ വെള്ളച്ചാട്ടങ്ങൾ മന്ത്രി എം.എം. മണി സന്ദർശിച്ചു. പാപ്പാനി, വെള്ളാപ്പാറ തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ സന്ദർശിച്ച് വിനോദസഞ്ചാര, ജലവൈദ്യുതി പദ്ധതികളുടെ സാധ്യത കണ്ടെത്തുകയായിരുന്നു ലക്ഷ്യം. വിശദ പഠനത്തിനു വിധേയമാക്കിയാലേ വൈദ്യുതി പദ്ധതിക്ക് സ്ഥലം അനുയോജ്യമാണോ എന്ന് അറിയാൻ കഴിയൂവെന്ന് മന്ത്രി പറഞ്ഞു. വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതയുള്ള മേഖലയെ പരിപോഷിപ്പിക്കാൻ അതിവേഗ പദ്ധതിക്ക് ശിപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നെച്ചൂർ തങ്കപ്പൻ, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ബിനു, ജില്ല പഞ്ചായത്ത് അംഗം മോളി ഡൊമിനിക് എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ഉറുമ്പിക്കര മലനിരകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം പാപ്പാനി പാറകൾ വഴി താഴേക്ക് പതിച്ച് വെള്ളാപ്പാറവഴി ഒഴുകുന്ന കാഴ്ചയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. കോട്ടയം ജില്ലയുടെ അതിർത്തി പ്രദേശവും ഇടുക്കി ജില്ലയിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിൽ ഉൾപെട്ടതുമായ വെംബ്ലിയിലാണ് അതിമനോഹരമായ വെള്ളച്ചാട്ടം. മുണ്ടക്കയത്തുനിന്ന് 10 കിലോമീറ്റർ സഞ്ചരിച്ച് കൂട്ടിക്കൽ ചപ്പാത്ത് വഴി കൊക്കയാർ വെംബ്ലിയിൽ എത്താം. ഇവിടെ നിന്ന് പോളച്ചിറ ഭാഗം വഴി 500 മീറ്റർ സഞ്ചരിച്ച് വേണം വെള്ളച്ചാട്ടത്തിൽ എത്താൻ. ജീപ്പുമാത്രം കടന്നുപോകുന്ന വഴിയിലൂടെ ഇപ്പോൾ സമീപവാസികൾ മാത്രമേ വെള്ളച്ചാട്ടം കാണാൻ എത്തുന്നുള്ളൂ. തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി ജില്ലയിലെ ജലാശയങ്ങള്‍ ശുചീകരിക്കും -ജില്ല പഞ്ചായത്ത് പ്രസിഡൻറ് കോട്ടയം: ജനപങ്കാളിത്തത്തോടെ നടപ്പാക്കിയ മീനന്തലയാര്‍ ശുചീകരണത്തിെൻറ വിജയപാഠം ഉള്‍ക്കൊണ്ട് ജില്ലയിലെ എല്ലാ തോടുകളും പുഴകളും വൃത്തിയാക്കി ഒഴുക്ക് ശക്തിപ്പെടുത്താന്‍ തീരുമാനം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മീനച്ചിലാർ -മീനന്തലയാര്‍- കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി ആലോചന യോഗത്തിലാണ് തീരുമാനം. തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തിലെയും പുഴകളും തോടുകളും ശുചീകരിക്കും. ഇത് ശാസ്ത്രീയമായി നടപ്പാക്കുന്നതിനു തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ബോധവത്കരണം നടത്തും. പണിയായുധങ്ങള്‍ പഞ്ചായത്തുകള്‍ നല്‍കണം. ജില്ലയിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും പരിസ്ഥിതി-, സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും പൊതുജന പങ്കാളിത്തത്തോടെയുമാണ് സമയബന്ധിതമായി പദ്ധതി നടപ്പാക്കുക. കർമപദ്ധതി ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നിയുടെ നേതൃത്വത്തില്‍ തയാറാക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്ത് അംഗം ജയേഷ് മോഹന്‍, അര്‍ബന്‍ ബാങ്ക് പ്രസിഡൻറ് അനില്‍ കുമാര്‍, ഡോ. കെ.എം. ദിലീപ്, അഡ്വ. സന്തോഷ് കുമാർ എന്നിവരും ഹരിതകേരളം, കുടുംബശ്രീ, ശുചിത്വ മിഷന്‍, ദാരിദ്ര്യ ലഘൂകരണം, പഞ്ചായത്ത് വകുപ്പ്, ജലസേചന വകുപ്പ്, കൃഷി വകുപ്പ്, മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story