Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്​ത്രീക്ക്​ നേരെ...

സ്​ത്രീക്ക്​ നേരെ പെട്രോൾ ആ​​ക്രമണം

text_fields
bookmark_border
കരിമണ്ണൂർ: സ്ത്രീയെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചതായി പരാതി. കരിമണ്ണൂരിൽ ചായക്കട നടത്തുന്ന ചക്കാലക്കൽ റോസ്ലിനാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ കരിമണ്ണൂർ സ്വദേശി നെൽസണെതിരെ റോസ്ലിൻ പൊലീസിൽ മൊഴി നൽകി. ഇതി​െൻറയടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഓൺലൈൻ മാർക്കറ്റ് ബിസിനസുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പറയുന്നു. ഇത് സംബന്ധിച്ച് ചൊവ്വാഴ്ചയും വാക്കുതർക്കമുണ്ടാകുകയും റോസ്ലി​െൻറ ദേഹത്ത് നെൽസൺ പെട്രോൾ ഒഴിക്കുകയുമായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ അക്രമിയെ ബലപ്രയോഗത്തിലൂടെ പിടിച്ചുമാറ്റി. തുടർന്ന് റോസ്ലിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story