Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2017 10:58 AM IST Updated On
date_range 18 Sept 2017 10:58 AM ISTപ്ലസ് ടു അനുവദിക്കാൻ കെ.എം. ഷാജി കോഴ വാങ്ങിയെന്ന് പ്രാദേശികനേതാവിെൻറ പരാതി
text_fieldsbookmark_border
അഴീക്കോട് (കണ്ണൂർ): പ്ലസ് ടു ബാച്ച് അനുവദിച്ചതിന് കെ.എം. ഷാജി എം.എൽ.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡൻറിെൻറ ആരോപണം മുസ്ലിംലീഗ് വൃത്തങ്ങളിൽ വിവാദമായി. പാർട്ടി കമ്മിറ്റിക്ക് കിേട്ടണ്ട തുക എം.എൽ.എ വാങ്ങിെയന്നാണ് അഴിമതി ആരോപിച്ച് പഞ്ചായത്ത് കമ്മിറ്റിക്ക് നൽകിയ കത്തിലെ ആരോപണം. എന്നാൽ, ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് കെ.എം. ഷാജി എം.എൽ.എ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. ആരോപണം സംബന്ധിച്ച് അറിയില്ലെന്നായിരുന്നു മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് പി. മുഹമ്മദ്കുഞ്ഞിയുടെ പ്രതികരണം. അഴീക്കോട് പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡൻറും മുൻ അക്ഷയ ജില്ല കോഒാഡിനേറ്ററുമായ കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ നൗഷാദ് പൂതപ്പാറ പഞ്ചായത്ത് കമ്മിറ്റിക്ക് നൽകിയ കത്തിെൻറ ചുരുക്കം ഇതാണ്: ''കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പ്ലസ് ടു ബാച്ച് അനുവദിച്ച് കിട്ടുന്നതിനായി അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെൻറ് അഴീക്കോട് മുസ്ലിംലീഗ് ശാഖ കമ്മിറ്റിയെ സമീപിച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ പ്ലസ് ടു ബാച്ച് അനുവദിച്ച്കിട്ടുകയാണെങ്കിൽ, സ്കൂളിൽ നടത്തേണ്ട നിയമനത്തിൽ ഒരു തസ്തികക്ക് സമാനമായ 25 ലക്ഷം രൂപ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫിസ് നിർമാണത്തിന് നൽകാമെന്ന് സ്കൂൾ മാനേജ്മെൻറ് അഴീക്കോട് മുസ്ലിംലീഗ് ശാഖ കമ്മിറ്റിക്ക് ഉറപ്പുനൽകി. 2014ൽ അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു ബാച്ച് അനുവദിച്ച് കിട്ടിയതിനുശേഷം 25 ലക്ഷം രൂപ അഴീക്കോട് മുസ്ലിംലീഗ് ശാഖ കമ്മിറ്റിക്ക് നൽകാൻ നേരേത്ത നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നീക്കം നടത്തി. കെ.എം. ഷാജി എം.എൽ.എ തന്നോട് ആലോചിക്കാതെ തുക നൽകേണ്ടതില്ലെന്ന് മാനേജ്മെൻറിനെ വിലക്കി. വാഗ്ദാന തുക ലഭിക്കാത്തതിനെ തുടർന്ന് കെ.എം. ഷാജിയുമായി അഴീക്കോട് മുസ്ലിംലീഗ് ശാഖ കമ്മിറ്റി നടത്തിയ ചർച്ചയിൽ, അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയിൽ വിവിധ വിഭാഗത്തിൽപെട്ടവർ ഉള്ളതിനാൽ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയിൽനിന്ന് കാശ് വാങ്ങരുതെന്ന് പ്രാദേശികനേതാക്കളോട് നിർദേശിച്ചു. 2017 ജൂണിൽ സ്കൂളിൽവെച്ച് ചേർന്ന ജനറൽബോഡി യോഗത്തിൽ പ്ലസ് ടു ബാച്ച് അനുവദിച്ച് കിട്ടുന്നതിന് െചലവാക്കിയ തുകയുടെ കണക്ക് പറഞ്ഞപ്പോൾ 25 ലക്ഷം നൽകിയതായി പുറത്തുവന്നു. അഴീക്കോട് മുസ്ലിംലീഗ് ശാഖ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ എം.എൽ.എ സ്കൂൾ മാനേജ്മെൻറിൽനിന്ന് നേരിട്ട് 25 ലക്ഷം രൂപ കൈപ്പറ്റിയതായി ബോധ്യപ്പെട്ടു.'' -കത്തിൽ പറയുന്നു. എന്നാൽ, തെരഞ്ഞെടുപ്പുകാലത്തുപോലും ഉയർത്താത്ത അഴിമതിയാരോപണവുമായി വരുന്നവർ ആത്മാർഥതയുണ്ടെങ്കിൽ പരാതി വിജിലൻസിന് കൈമാറണമെന്നും എം.എൽ.എ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. 25 ലക്ഷമല്ല, 25 രൂപ ൈകപ്പറ്റിയതായി തെളിയിക്കാൻ കഴിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും കെ.എം. ഷാജി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ഒരു സൊസൈറ്റി സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ ആരുമറിയാതെ കോഴ വാങ്ങി എന്ന പച്ചനുണയാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ചിലർ ഒരു വ്യക്തിയുടെ വ്യാജ ആരോപണം പ്രചരിപ്പിക്കുകയാണെന്നും ഷാജി പറഞ്ഞു. അതേസമയം, എം.എൽ.എയെക്കുറിച്ച് വ്യാജ ആരോപണം നടത്തിയ സംഭവത്തിൽ മുസ്ലിംലീഗ് പ്രാദേശിക കമ്മിറ്റി ഉപഭാരവാഹി കൂടിയായ നൗഷാദ് പൂതപ്പാറയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായും പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പടം: 1) അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ 2 ) പരാതിയുടെ പകർപ്പ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story