Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2017 10:58 AM IST Updated On
date_range 18 Sept 2017 10:58 AM ISTതൃശൂരിൽ പാളത്തിലേക്ക് മണ്ണ് ഇടിഞ്ഞുവീണു; റെയിൽ ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
തൃശൂർ: കനത്ത മഴമൂലം തൃശൂരിൽ റെയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ട്രെയിനുകൾ തൃശൂരിലും സമീപ സ്റ്റേഷനുകളിലും നിർത്തിയിടുകയായിരുന്നു. ഞായറാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. തൃശൂർ സ്റ്റേഷനിൽനിന്ന് 500 മീറ്റർ വടക്ക് മാറി കോട്ടപ്പുറം മേൽപാലത്തിന് സമീപം 20 അടി ഉയരത്തിൽനിന്നാണ് മണ്ണിടിഞ്ഞ് പാളത്തിലേക്ക് വീണത്. കിഴക്കുഭാഗത്തുനിന്ന് മണ്ണിടിഞ്ഞ് ഇരുഭാഗത്തെയും പാളത്തിലേക്ക് വീഴുകയായിരുന്നു. ഇതോടെ എറണാകുളം-ബംഗളൂരു ട്രെയിൻ തൃശൂർ സ്േറ്റഷനിലും തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ഒല്ലൂരിലും തിരുവനന്തപുരം-ബംഗളൂരു െഎലൻഡ് എക്സ്പ്രസ് ഇരിങ്ങാലക്കുടയിലും ഒരു മണിക്കൂറിലേറെ പിടിച്ചിട്ടു. പിന്നാലെ വന്നുകൊണ്ടിരുന്ന ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഒമ്പതരയോടെ ഷൊർണൂർ ഭാഗത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ, തൃശൂർ ഭാഗത്തേക്കുള്ള പാളത്തിൽനിന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാണ് മണ്ണ് നീക്കിയത്. കിഴക്കുഭാഗത്തുനിന്ന് പാളത്തിലേക്ക് ശക്തമായി വെള്ളം ഒഴുകിക്കൊണ്ടിരുന്നത് മണ്ണ് നീക്കലിന് തടസ്സം സൃഷ്ടിച്ചു. ഉദ്ദേശിച്ച വേഗത്തിൽ മണ്ണ് നീക്കം ചെയ്യാനായില്ല. ഇതേത്തുടർന്ന് ഗുരുവായൂർ-എഗ്മൂർ, മംഗലാപുരം-തിരുവനന്തപുരം, േനത്രാവതി-കൊച്ചുവേളി, രാജറാണി എക്സ്പ്രസുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. അപകടം അറിഞ്ഞ് അഗ്നിശമന േസനയും പൊലീസും റെയിൽേവ സംരക്ഷണ േസനയും സ്ഥലത്തെത്തി. ഉന്നത റെയിൽേവ ഉദ്യോഗസ്ഥരും സ്ഥലെത്തത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് മണ്ണ് നീക്കം െചയ്തത്. ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടതുമൂലം യാത്രക്കാർ ഏറെ വലഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story