Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 11:01 AM IST Updated On
date_range 17 Sept 2017 11:01 AM ISTമഴ കനത്തു; മലയോര മേഖല ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീതിയിൽ
text_fieldsbookmark_border
തൊടുപുഴ: ഇടുക്കിയിൽ ഒരാഴ്ചയായി ഇടവിട്ട് പെയ്യുന്ന കനത്ത മഴയിൽ മലയോര മേഖല ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീതിയിൽ. കേരളത്തിൽ ഏറ്റവുമധികം ഉരുൾപൊട്ടൽ സാധ്യതയുള്ള ജില്ലകളിൽ മുന്നിലാണ് ഇടുക്കി. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും ദുരന്തസാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളാണെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്തസൂചിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലയിൽ ആകെയുള്ള 64 വില്ലേജുകളിൽ 57 വില്ലേജുകളും ഉരുൾപൊട്ടൽ മേഖലയിലാണ്. തുലാമഴക്ക് സമാനമായ ഇടിയോടുകൂടിയ മഴയാണ് ഇപ്പോൾ പെയ്യുന്നത്. രണ്ടാഴ്ചയായി ജില്ലയിൽ ശക്തമായ മഴ ഹൈറേഞ്ചിലും ലോറേഞ്ചിലും ഇടതടവില്ലാതെ പെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ച തുടർച്ചയായ മഴ പെയ്തത് മൂലം കാമാക്ഷി, പീരുമേട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. മണ്ണിടിഞ്ഞ് വരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിെട മധ്യവയസ്കൻ ഹൃദയഘാതത്താൽ മരിച്ചിരുന്നു. ഇപ്പോൾ ഉച്ചകഴിഞ്ഞ് മിക്ക ദിവസങ്ങളിലും ഇടിയോടുകൂടിയ മഴയാണ്. പെരിങ്ങാശ്ശേരി, ചീനിക്കുഴി, ഇലപ്പിള്ളി, എടാട്, അടിമാലി, കട്ടപ്പന, ഇരട്ടയാർ, കുമളി, രാജാക്കാട്, രാജകുമാരി പോലുള്ള മേഖലകളിലാണ് ഉരുൾപൊട്ടൽ ഭീഷണി ശക്തമായി നിലനിൽക്കുന്നത്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മേഖലകളെല്ലാം ഏറെ ജനസാന്ദ്രതയുള്ള സ്ഥലങ്ങളാണ്. ഇടുക്കിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ ഇവിടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും വേഗത്തിലാക്കുന്നതിനും തടസ്സം നേരിടുന്നു. വലിയ പ്രകൃതിക്ഷോഭമുണ്ടായാൽ രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ വേണ്ട സംവിധാനങ്ങളുടെ അപര്യാപ്തത ദുരന്തത്തിെൻറ വ്യാപ്തി കൂട്ടുമെന്നും റിപ്പോർട്ടുണ്ട്. പ്രകൃതിക്ഷോഭ ഭീതിയിൽ കഴിയുന്ന ഇടുക്കിയിൽ ദുരന്തനിവാരണ സേനയുടെ സ്ഥിരം യൂനിറ്റ് വേണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ദുരന്തമുണ്ടായാൽ കൊച്ചിയിൽനിന്നോ ആർക്കോണത്തുനിന്നോ സേന എത്തുമ്പോഴേക്കും മണിക്കൂറുകൾ കഴിഞ്ഞിരിക്കും. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായ ഇടുക്കിയിലെ മൂന്നാർ, വാഗമൺ, രാമക്കൽമേട്, തേക്കടി, മറയൂർ, കാന്തല്ലൂർ തുടങ്ങിയ മേഖലകളെയാണ് മഴ കനത്താൽ ബാധിക്കുക. കഴിഞ്ഞ വർഷം കാലവർഷം ശക്തിപ്രാപിച്ചപ്പോൾ ഇവിടേക്ക് സഞ്ചാരികൾക്ക് ജില്ല ഭരണകൂടവും ഡി.ടി.പി.സിയും കർശന ജാഗ്രത നിർദേശം നൽകിയിരുന്നു. മഴയുള്ളപ്പോൾ ഇടുക്കിയിലേക്കുള്ള യാത്ര, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിങ്, ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങളിലും ഉള്ള സന്ദർശനം, ഒഴുക്കുള്ള വെള്ളത്തിലെ വിനോദസഞ്ചാരങ്ങൾ എന്നിവ കർശനമായി ഒഴിവാക്കാൻ അധികൃതർ നിർദേശം നൽകും. മഴ ഇനിയും കനത്താൽ ജില്ലയിലെ ടൂറിസം മേഖലക്കും തിരിച്ചടിയാകും. മഴ ശക്തി പ്രാപിച്ചതോടെ താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ജില്ലയുടെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രങ്ങൾ സംസ്ഥാന, ദേശീയ കാര്യനിർവഹണ കേന്ദ്രവുമായി സാറ്റ്െലെറ്റ് വഴി ബന്ധിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ 313 ആദിവാസിക്കുടികൾ എം.പി സന്ദർശിക്കും ചെറുതോണി: ജില്ലയിലെ മുഴുവൻ ആദിവാസി കുടികളും സന്ദർശിക്കാൻ പ്രത്യേക പരിപാടി തയാറാക്കിയതായി അഡ്വ. ജോയ്സ് ജോർജ് എം.പി അറിയിച്ചു. 313 ആദിവാസി കുടികളും ഉൗരുകൂട്ടങ്ങളുമാണ് ജില്ലയിലുള്ളത്. ഗോത്രക്ഷേമ സദസ്സ് എന്ന പ്രത്യേക സന്ദർശന പരിപാടി ജില്ല വികസനസമിതി യോഗ തീരുമാനമനുസരിച്ചാണ് തയാറാക്കിയിട്ടുള്ളത്. കലക്ടറുടെ അധ്യക്ഷതയിൽ ആഗസ്റ്റ് 25ന് കലക്ടറേറ്റിൽ ചേർന്ന ഡി.ഡി.സി യോഗത്തിേൻറതാണ് തീരുമാനം. ആദിവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിട്ടെത്തി മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമാണ് പ്രത്യേക കർമപരിപാടിക്ക് രൂപംനൽകിയിട്ടുള്ളത്. ജില്ലയിലെ പട്ടികജാതി സങ്കേതങ്ങളും കോളനികളും ഇതോടൊപ്പം സന്ദർശിക്കും. സംയുക്ത കര്‍ഷകജാഥക്ക് തുടക്കം അടിമാലി: സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാന ജാഥ മേഖല ജാഥക്ക് അടിമാലിയില്‍ തുടക്കം. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ ടി.കെ. ഷാജി അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ അഡ്വ. ജെ. വേണുഗോപാലന്‍ നായർ, നാഷനലിസ്റ്റ് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ജോസ് കുറ്റിയാനി, കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story