Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 11:01 AM IST Updated On
date_range 17 Sept 2017 11:01 AM ISTഎം.ജി സർവകലാശാല: കരാർ അധ്യാപകർക്ക് യു.ജി.സി ശമ്പളം നൽകേണ്ടിവന്നത് ചട്ടലംഘനമെന്ന് അന്വേഷണ കമീഷൻ
text_fieldsbookmark_border
കോട്ടയം: കരാര്‍ അധ്യാപകര്‍ക്ക് യു.ജി.സി നിരക്കില്‍ ശമ്പളം നല്‍കേണ്ടിവന്നത് ചട്ടങ്ങള്‍ ലംഘിച്ചതിെൻറ ഫലമായാണെന്ന് എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് നിയോഗിച്ച അന്വേഷണ കമീഷന്‍. ഇൗ വിഷയവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ, രജിസ്ട്രാർ, ഫിനാൻസ് ഒാഫിസർ എന്നിവർക്ക് കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവന്നത് വിവാദമായതിനെത്തുടർന്ന് ആഗസ്റ്റ് 31ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് അന്വേഷണ കമീഷനെ നിയോഗിച്ചത്. ഇക്കാര്യത്തിൽ സർവകലാശാലതലത്തിൽ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കാൻ ഡോ. എ. ജോസ് കൺവീനറായ സിൻഡിക്കേറ്റ് ലീഗൽ കമ്മിറ്റി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിച്ചു. ക്രമവിരുദ്ധമായി ശമ്പളസ്‌കെയില്‍ നല്‍കിയതിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടോയെന്ന് പരിശോധിക്കണം. സ്വാശ്രയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിൽ ജാഗ്രത പുലർത്താനും സർവകലാശാലയുടെ താൽപര്യം സംരക്ഷിക്കാനും കഴിഞ്ഞിട്ടില്ല. ബജറ്റിൽ ഉൾപ്പെടാത്ത ചെലവുകൾക്ക് സംസ്ഥാന സർക്കാറിെൻറ മുൻകൂർ അനുവാദം വാങ്ങണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടിട്ടില്ല. സ്കൂൾ ഒാഫ് മെഡിക്കൽ എജുക്കേഷൻ ഒഴികെയുള്ള സ്വാശ്രയ സ്ഥാപനങ്ങൾ മിക്കതും സാമ്പത്തിക നഷ്ടത്തിലാണെന്ന വസ്തുതയും പരിഗണിച്ചില്ല. ആഗസ്റ്റ് 29ന് കേസ് പരിഗണിക്കുേമ്പാൾ വൈസ് ചാൻസലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് കോടതിയെ അറിയിക്കാന്‍ സ്റ്റാൻഡിങ് കോൺസിൽ ശ്രമിച്ചില്ല. ലക്ഷക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിെൻറ അധിപൻ കോടതിയുടെ അതൃപ്തി നിറഞ്ഞ പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടിവന്നതും മണിക്കൂറുകളോളം കോടതിയില്‍ നില്‍ക്കേണ്ടി വന്നതും സമൂഹത്തില്‍ സര്‍വകലാശാലക്ക് അഭിമാനക്ഷതമുണ്ടാക്കി. കോടതിയലക്ഷ്യ കേസില്‍ വൈസ് ചാൻസലര്‍ക്കുണ്ടായ അനുഭവം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കാലങ്ങളിലെ ക്രമവിരുദ്ധ നടപടികളുടെ ഫലമായി സര്‍വകലാശാലക്ക് കടുത്ത സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്. ശമ്പളം, ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സമഗ്രഅന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാര്‍, ഡോ. കെ. ഷറഫുദ്ദീന്‍, പ്രഫ. വി.എസ്. പ്രവീണ്‍കുമാര്‍ എന്നിവരാണ് അന്വേഷണ കമീഷനിലെ മറ്റ് അംഗങ്ങൾ. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല നല്‍കുന്ന ജെ.ആര്‍.എഫ് തുക 50 ശതമാനം വര്‍ധിപ്പിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. 17 പേർക്ക് പിഎച്ച്.ഡി ബിരുദവും നൽകും. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story