Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 11:01 AM IST Updated On
date_range 17 Sept 2017 11:01 AM ISTകുറിഞ്ഞി കോട്ടമലയിൽ അപൂർവ ജീവികളെ കണ്ടെത്തി
text_fieldsbookmark_border
പാലാ: പാറമട ലോബിക്കെതിരെയുള്ള ജനകീയ സമരത്തിലൂടെ ജനശ്രദ്ധയാകർഷിച്ച രാമപുരം കുറിഞ്ഞി കോട്ടമലയിൽ വംശനാശഭീഷണി നേരിടുന്ന അപൂർവയിനം ജീവികളെ കണ്ടെത്തി. ദേശീയ വന്യജീവി ബോർഡ് മെംബർ ഡോ. പി.എസ്. ഈസയുടെ നേതൃത്വത്തിലെ ഗവേഷകസംഘം നടത്തിയ ഉരഗ-ഉഭയജീവി കണക്കെടുപ്പിലാണ് പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന പാതാള തവളകൾ ഉൾപ്പെടെ അപൂർവജീവികളെ കണ്ടെത്തിയത്. ഇന്ത്യ പണ്ട് ആഫ്രിക്കൻ ഭൂഖണ്ഡത്തിെൻറ ഭാഗമായിരുന്നു എന്നതിന് ജീവിച്ചിരിക്കുന്ന തെളിവുകൾക്ക് ലോക ഉഭയജീവി ഭൂപടത്തിൽ ഇന്ത്യയിൽനിന്നുള്ള പ്രധാനിയാണിത്. ജനലോകത്തെ മഹാബലി എന്നറിപ്പെടുന്ന ഇവ മുഴുവൻ സമയവും മണ്ണിനടിയിലാണ് ജീവിക്കുന്നത്. വർഷത്തിലൊരിക്കൽ മാത്രം പുറത്തുവന്ന് പ്രജനനത്തിനു ശേഷം മുട്ടവിരിയിച്ച് വീണ്ടും മണ്ണിനടിയിലേക്ക് പോകും. ഇവയുടെ വാൽമാക്രികൾക്ക് കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടങ്ങളിൽ പോലും പറ്റിപ്പിടിച്ചിരിക്കാനുള്ള കഴിവുണ്ട്. കോട്ടമലയിലെ മുകതിയാർകാവ് പ്രദേശത്താണ് പാതാള തവളകളെ കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന വയനാടൻ മരപ്പല്ലി, ചെറുകാലൻ പാറതവള, നാട്ടുമരപ്പല്ലി, ആനമല ബലൂൺ തവള, പച്ചഇല തവള എന്നിവയെയും സർവേ ടീം കോട്ടമലയുടെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തി. ഡോ. പി.എസ്. ഈസെക്കാപ്പം സന്ദീപ് ദാസ്, രാജ്കുമാർ, ഗ്യാനകുമാർ, നിധിൻ തുടങ്ങിയവരും ഉണ്ടായിരുന്നു. മുമ്പ് ജൈവവൈവിധ്യ ബോർഡ് നടത്തിയ പഠനത്തിലും ഇൻറർനാഷനൽ യൂനിയൻ ഫോർ നേച്ചർ ചുവപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയ 12ൽ പരം ജീവജാലങ്ങൾ കോട്ടമലയിലുണ്ടെന്ന് രേഖപ്പെടുത്തിയതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story