Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2017 11:02 AM IST Updated On
date_range 14 Sept 2017 11:02 AM ISTമദ്യനയം: സമരപ്രഖ്യാപന സമ്മേളനവും ഉപവാസവും നാളെ
text_fieldsbookmark_border
കോട്ടയം: മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കെ.സി.ബി.സി മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച കോട്ടയത്ത് സമരപ്രഖ്യാപന മഹാസമ്മേളനവും ഏകദിന ഉപവാസവും നടക്കും. ലൂർദ് ഫൊറോന പള്ളി പാരിഷ് ഹാളിൽ രാവിലെ 10മുതൽ വൈകീട്ട് 3.30വരെയാണ് ഉപവാസമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ കമീഷൻ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ, കെ.എം. മാണി , ജോസ് കെ. മാണി എം.പി, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട്, കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, സി.എസ്.ഐ സഭ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ, ബിഷപ്പുമാരായ തോമസ് മാർ തിമോത്തിയോസ്, ജോഷ്വ മാർ ഇഗ്നാത്തിയോസ്, സെബാസ്റ്റ്യൻ തെെക്കേത്തച്ചേരിൽ, മാർ ജേക്കബ് മുരിക്കൻ, സ്വാമി ധർമചൈതന്യ, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ എന്നിവർ പെങ്കടുക്കും. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി, സംയുക്ത ൈക്രസ്തവ മദ്യവർജന സമിതി, ഗുരുധർമ പ്രചാരണസഭ, മദ്യവിരുദ്ധ ജനകീയ മുന്നണി, മദ്യവിരുദ്ധ ഏകോപന സമിതി, മലങ്കര യാക്കോബായ സുറിയാനി സഭ, മലങ്കര ഓർത്തഡോക്സ് സഭ ലഹരിവിരുദ്ധ പ്രസ്ഥാനങ്ങൾ, സി.എസ്.ഐ മദ്യവിരുദ്ധ സമിതി, അദ്വൈതാശ്രമം, വിവിധ സന്യാസിനി സഭാവിഭാഗങ്ങൾ , മദ്യത്തിെൻറ ഇരകളായി വിമുക്തരായവരും അവരുടെ കുടുംബാഗങ്ങൾ എന്നിവരും പങ്കെടുക്കും. ഭാരവാഹികളായ പ്രസാദ് കുരുവിള, ജോസ് കവിയൽ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story