Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2017 11:03 AM IST Updated On
date_range 13 Sept 2017 11:03 AM ISTആ ക്രൂരത ലോകം കേട്ടത് സിസ്റ്റർ സാലിയുെട വാക്കുകളിലൂടെ
text_fieldsbookmark_border
കോട്ടയം: സിസ്റ്റർ സാലിയുെട വാക്കുകളിലൂടെയായിരുന്നു ആ ക്രൂരത ലോകം കേട്ടത്. ഒപ്പം മലയാളികെള ഞെട്ടിച്ച് ഫാ. ടോം ഉഴുന്നാലിലിനെ തടവിലാക്കിയ വിവരവും ഇവർ തന്നെയാണ് പുറത്തെത്തിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന സിസ്റ്റർ സാലി ഭാഗ്യത്തിെൻറ ബലത്തിലായിരുന്നു രക്ഷപ്പെട്ടത്. 80 പേർ താമസിക്കുന്ന സദനത്തിൽ 2016 മാർച്ച് നാലിന് രാവിലെ 8.30ഒാടെയാണ് നാല് തോക്കുധാരികൾ ആക്രമണം നടത്തിയത്. ആശുപത്രിയിലെ സന്ദർശകർക്കായി ഗേറ്റ് തുറന്നപ്പോഴാണ് ഭീകരർ വൃദ്ധസദനത്തിലേക്ക് ഇരച്ചുകയറിയതെന്നാണ് മദര്‍ സുപ്പീരിയറായിരുന്ന സിസ്റ്റർ സാലി പിന്നീട് പറഞ്ഞത്. രണ്ട് സുരക്ഷ ജീവനക്കാരെ കൊന്നശേഷമാണ് അവർ അകത്തുകടന്നത്. ആ സമയം ഫാ. ടോം ഉഴുന്നാലിൽ ചാപ്പലിൽ പ്രാർഥിക്കുകയായിരുന്നു. ഭീകരരെ കണ്ട സിസ്റ്റർ സാലി ഫാ. ടോമിനെ വിവരം അറിയിക്കാൻ ഫോൺ ഡയൽ ചെയ്തു. അപ്പോഴേക്കും ഭീകരർ സിസ്റ്ററുടെ മുറിയിലേക്ക് എത്തി. തുടർന്ന് സാലി സ്റ്റോർ മുറിയോടുചേർന്ന വാതിലിെൻറ മറവിൽ ഒളിച്ചുനിന്നു. ശബ്ദം ഇല്ലാത്ത തോക്കുപയോഗിച്ചായിരുന്നു ഭീകരരുടെ വെടിവെപ്പ്. വൃദ്ധസദനത്തിലെ അന്തേവാസികളോട് ചോദിച്ച് അവിടെ എത്രപേരുണ്ട് എന്ന് മനസ്സിലാക്കിയ ഭീകരർ മൂന്ന് തവണകൂടി മുറിയിൽ കടന്നുവന്നെങ്കിലും ഭാഗ്യത്തിന് സിസ്റ്ററെ കണ്ടെത്താനായില്ല. തുടർന്ന് ഫാ. ടോമിനെ തുണികൊണ്ട് കൈകളും കണ്ണുംകെട്ടി കൊണ്ടുപോവുകയായിരുന്നു. നാല് കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യമൻകാർ എന്നിവരെ വധിച്ചശേഷമായിരുന്നു ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. മദര്‍ തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കേന്ദ്രമന്ത്രി സുഷമ സ്വരാജിനോട് സിസ്റ്റർ സാലി നടന്ന സംഭവങ്ങള്‍ വിശദീകരിച്ചിരുന്നു. ഇവർ രാമപുരത്തെ വീട്ടിലുമെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story