Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2017 11:03 AM IST Updated On
date_range 13 Sept 2017 11:03 AM ISTഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശം: ഭരണഘടന വകുപ്പ് പുനഃപരിശോധിക്കണമെന്ന് ശശികല
text_fieldsbookmark_border
കോട്ടയം: ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശം ദുരുപയോഗം ചെയ്യുന്നതിനാൽ ഭരണഘടന വകുപ്പ് പുനഃപരിശോധിക്കണമെന്ന് ഹിന്ദുെഎക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ഹാദിയ കേസിൽ സുപ്രീംകോടതിയുടെ നിരീക്ഷണം നടക്കുന്നതിനിടെ മനുഷ്യാവകാശ കമീഷനെ സമീപിച്ച് കേസ് അട്ടിമറിക്കാൻ മുസ്ലിംലീഗ് ശ്രമിച്ചു. ഇക്കാര്യത്തിൽ ലീഗിെൻറ പങ്കും എൻ.െഎ.എ അന്വേഷിക്കണം. മനുഷ്യവകാശത്തിെൻറ പേരുപറഞ്ഞ് മതഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ലീഗും മതേതര മുഖമൂടിയണിഞ്ഞ ഭീകരവാദ അനുകൂല സംഘടനകളും നിലപാട് വിശദീകരിക്കണം. പറവൂർ പ്രസംഗത്തിെൻറ പേരിൽ വി.ഡി. സതീശന്‍ എം.എല്‍.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പൊലീസ് നടത്തുന്ന അന്വേഷണം സ്വാഗതാർഹമാണ്. വി.ഡി. സതീശെൻറ ആരോപണം നിയമപരമായും സംഘടനാപരമായും നേരിടും. സംഘടനാതലത്തിൽ എങ്ങനെ നേരിടണമെന്നത് കൂടിയാലോചിക്കും. മണ്ഡലത്തിലെ വികസനം ചൂണ്ടിക്കാട്ടി മത്സരിച്ചു ജയിക്കാനാവില്ല. അതിന് ഇസ്ലാമിക സമൂഹത്തെ കൂട്ടുപിടിച്ച് വോട്ടിനുവേണ്ടി കളിക്കുന്ന രാഷ്ട്രീയ നാടകമാണിത്. ലഘുരേഖ വിതരണവുമായി ബന്ധപ്പെട്ട കാര്യത്തിലും ന്യായീകരിച്ച് സംസാരിച്ച വി.ഡി. സതീശെൻറ നിലപാട് വോട്ടർമാരെ സ്വാധീനിക്കാനാണെന്നും അവർ ആരോപിച്ചു. ഗൗരി ലേങ്കഷിെൻറ കൊലപാതകം എതിർക്കപ്പെടേണ്ടതാണ്. ഏതു നയത്തെയും എതിർക്കാനും എതിർഅഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യവും അവകാശവും വേണം. 1990 മുതൽ പൊതുസ്ഥലങ്ങളിൽ പ്രസംഗങ്ങൾ നടത്താറുണ്ട്. ഇതുവരെ ഒരുമതത്തെയും മതഗ്രന്ഥത്തെയും അപമാനിച്ചിട്ടില്ല. എല്ലാ പ്രസംഗങ്ങളിലും ഉത്തമബോധ്യത്തോടെ ആലോചിച്ച് ഉറപ്പിച്ചാണ് കാര്യങ്ങൾ പറയുന്നത്. ഇതുവരെ പറഞ്ഞ കാര്യങ്ങൾ തിരുത്തേണ്ടി വന്നിട്ടില്ല. പ്രിയപ്പെട്ടവർക്ക് അപകടമുണ്ടാകുേമ്പാൾ ആയുസ്സിനുവേണ്ടി ശിവക്ഷേത്രങ്ങളിൽ നടത്തുന്ന ചടങ്ങാണ് മൃത്യുഞ്ജയഹോമം. ഹൈന്ദവക്ഷേത്രങ്ങളിൽ വിശ്വാസമുള്ള എല്ലാവർക്കും പ്രവേശനം നൽകണമെന്നാണ് ഹിന്ദുെഎക്യവേദിയുടെ നിലപാടെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, സംസ്ഥാന വൈസ് പ്രസിഡൻറ് പി.ആർ. ശിവരാജൻ, ബിജു മോഹനൻ, വൈക്കം ഗോപകുമാർ, എം.വി. സനൽ എന്നിവർ പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story