Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാജ്യം...

രാജ്യം കടന്നുപോകുന്നത് വിഷമഘട്ടത്തിലൂടെ -^ഇറോം ശർമിള

text_fields
bookmark_border
രാജ്യം കടന്നുപോകുന്നത് വിഷമഘട്ടത്തിലൂടെ --ഇറോം ശർമിള കോട്ടയം: രാജ്യം വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇറോം ശർമിള. അധികാരത്തിലെത്താനുള്ള മാർഗമായി വർഗീയകലാപങ്ങളെ േപ്രാത്സാഹിപ്പിക്കുന്നവർ മരണസംസ്കാരം പിന്തുടരുന്നവരാണ്. മലങ്കര ഓർത്തോഡോക്സ് സഭ മാനവ ശാക്തീകരണവിഭാഗം നേതൃത്വത്തിൽ നടത്തിയ ആത്മഹത്യ പ്രതിരോധ ദിനാചരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ഉന്നത വിദ്യാഭ്യാസമുളള കേരളീയരിൽ വർധിച്ചുവരുന്ന ആത്്മഹത്യനിരക്കിനുള്ള കാരണങ്ങൾ അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. ഓരോ ആത്്മഹത്യയും നമ്മുടെ സമൂഹത്തി​െൻറ മാനുഷികതക്കും ശോഭനമായ ഭാവിക്കും ഹാനികരമാണ്. നാനാജാതി മതസ്ഥർക്ക് ഒരുപോലെ ജീവിക്കാനുളള അവകാശവും സാധ്യതകളുമുള്ള നീതിപൂർവമായ സമൂഹം കെട്ടിപ്പടുക്കുകയാണ് പ്രധാനം. ആത്്മഹത്യ ശ്രമക്കുറ്റം ആരോപിക്കപ്പെട്ട് 16വർഷം ജയിൽ വാസവും കഠിനയാതനയും അനുഭവിച്ച തനിക്ക് മരണസംസ്കാരത്തിന്മേൽ വിജയം വരിക്കാൻ സാധിച്ചു. ആത്്മഹത്യയെ എതിർക്കുന്നവർ വധശിക്ഷെയയും എതിർക്കേണ്ടതാണ്. നീതിവ്യവസ്ഥയുടെ കാവൽക്കാരായ സർക്കാറിന് എങ്ങനെ ഒരു പൗരനെ അല്ലെങ്കിൽ വ്യക്തിയെ ദീർഘകാലം കാരാഗൃഹത്തിൽ ബന്ധനത്തിലാക്കിയശേഷം വധിക്കാൻ സാധിക്കുന്നു. അതുപോലെ വംശ ശുദ്ധീകരണത്തി​െൻറപേരിൽ റോഹിങ്ക്യൻ മുസ്ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കിയ ഒരു സർക്കാറിനെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും അവർ ചോദിച്ചു. മലങ്കരസഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം നിർവഹിച്ചു. സഭ മാനവശാക്തീകരണ വിഭാഗം അധ്യക്ഷൻ മാത്യൂസ് മാർ തേവോദോസിയോസ് അധ്യക്ഷത വഹിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്േകാറസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാഹിത്യകാരൻ ബെന്യാമിൻ, സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഡെപ്യൂട്ടി സെക്രട്ടറി ഫാ. പി.എ. ഫിലിപ്, ഡോ. സിബി തരകൻ എന്നിവർ സംസാരിച്ചു. ഡോ. വർഗീസ് പുന്നൂസി​െൻറ നേതൃത്വത്തിൽ അധ്യാപകർക്കായി ശിൽപശാല നടന്നു. കോട്ടയം ഗാന്ധി സ്ക്വയറിൽനിന്ന് തുടങ്ങിയ സന്ദേശകൂട്ടയോട്ടം ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് ഫ്ലഗ് ഓഫ് ചെയ്തു. ആത്്മഹത്യ പ്രതിരോധസന്ദേശം വിഷയമാക്കി ഫാ. വർഗീസ് ലാൽ സംവിധാനം ചെയ്ത ടാഗ് എന്ന ഹ്രസ്വചിത്രത്തി​െൻറ പ്രഥമ പ്രദർശനവും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story