Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

മീനച്ചിലാർ-^മീനന്തറയാർ^-കൊടൂരാർ നീരൊഴുക്കിനുള്ള സന്നദ്ധപ്രവർത്തനത്തിന് നാളെ തുടക്കം

text_fields
bookmark_border
മീനച്ചിലാർ--മീനന്തറയാർ-കൊടൂരാർ നീരൊഴുക്കിനുള്ള സന്നദ്ധപ്രവർത്തനത്തിന് നാളെ തുടക്കം കോട്ടയം: മീനച്ചിലാർ--മീനന്തറയാർ-കൊടൂരാർ സംയോജന പദ്ധതിയുടെ ഭാഗമായി, ജനപങ്കാളിത്തത്തോടെ നടത്തുന്ന സന്നദ്ധപ്രവർത്തനങ്ങൾ ഞായറാഴ്ച ആരംഭിക്കും. മീനന്തറയാർ ആരംഭിക്കുന്ന അയർക്കുന്നം പഞ്ചായത്തിലെ ആറുമാനൂർ-ആറാട്ടുകടവ് വരെയെത്തുന്ന തോടുകൾ പുനഃസ്ഥാപിച്ചാണ് നീരൊഴുക്ക് സാധ്യമാക്കുന്നത്. രാവിലെ എട്ടുമുതൽ ആരംഭിക്കുന്ന പ്രവർത്തനങ്ങളിൽ ഓരോ ഭാഗങ്ങളിലും വിവിധ സംഘടനകളാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഡി.വൈ.എഫ്.ഐ, കേരള കർഷക സംഘം, ഗ്രീൻ ഫ്രറ്റേണിറ്റി, പരിസ്ഥിതി സംഘടനകൾ, ശാസ്ത്ര- സാഹിത്യ പരിഷത്ത്, വിവിധ സാമൂഹിക സമുദായിക സംഘടനകൾ, ക്ലബുകൾ, ആറാട്ടുകടവ് സംരക്ഷണസമിതി, പാടശേഖരസമിതി തുടങ്ങിയ സംഘടനകൾ രംഗത്തിറങ്ങും. അന്നുതന്നെ മീനന്തറയാറി​െൻറ തുടക്കം മുതൽ സ്പിന്നിങ് മിൽ വരെയുള്ള ഭാഗങ്ങൾ വീണ്ടെടുക്കുന്ന പ്രവൃത്തി പൂർത്തിയാക്കും. 17ന് ആറാട്ടുകടവിൽ ദീപക്കാഴ്ചയൊരുക്കിയാണ് ഒന്നാംഘട്ട പ്രവർത്തനം പൂർത്തിയാകുന്നത്. അടുത്ത ദിവസങ്ങളിൽ വെള്ളൂർ തോട്, ഒറവയ്ക്കൽ തോട്, കാക്കത്തോട് എന്നിവ ശുചീകരിച്ച് മീനന്തറയാറ്റിൽ വെള്ളമൊഴുക്ക് സാധ്യമാക്കാൻ ജനപങ്കാളിത്തത്തോടെ പ്രവർത്തനം നടക്കും. മണർകാട് പഞ്ചായത്തിലെ പാലമുറി മുതൽ, യന്ത്രസഹായത്തോടെ ജനകീയകൂട്ടായ്മ നവീകരണ പ്രവർത്തനം നടത്തും. 24ന് വൈകീട്ട് മണർകാട് നാലുമണിക്കാറ്റിന് സമീപം സാംസ്കാരിക, കർഷക സംഗമങ്ങൾ സംഘടിപ്പിക്കും. പൂവത്തുംമൂട് പാലത്തിന് കിഴക്കുനിന്ന് ആരംഭിക്കുന്ന ചെട്ടിത്തോട് വീണ്ടെടുക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. തോട്ടുഭാഗത്ത് താമസിക്കുന്ന മൂന്ന് കുടുംബങ്ങെളയും പുതിയ വീടുെവച്ച് നൽകി പുനരധിവസിപ്പിക്കാൻ നടപടി തുടങ്ങി. ചെട്ടിത്തോട് ശുചീകരിച്ചതിന് തുടർച്ചയായി കഞ്ഞിക്കുഴി തോട്ടിലും തുടർന്ന് കൊടൂരാർ വരെയും വിവിധ സംഘടനകളുെടയും വിദ്യാലയങ്ങളുെടയും സ്ഥാപനങ്ങളുെടയും സഹായത്തോടെ ജനകീയ കൂട്ടായ്മയിൽ നദിപുനർസംയോജനം നടത്തും. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി, നെൽപാടങ്ങളിൽ ഇക്കൊല്ലം തന്നെ കൃഷിയിറക്കാനുള്ള നീക്കം ആരംഭിച്ചു. കർഷകരുടെ യോഗം ശനിയാഴ്ച മണർകാട് ചേരും. അയർക്കുന്നം, മണർകാട്, പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളിലെ 1000 ഏക്കറിൽ ഇക്കൊല്ലം കൃഷിയാരംഭിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതി​െൻറ ഭാഗമായി മന്ത്രി വി.എസ്. സുനിൽകുമാർ 19ന് ജില്ലയിലെത്തും. തോടുകളുടെയും നദികളുെടയും അതിർത്തി നിർണയിക്കും --മന്ത്രി ഇ. ചന്ദ്രശേഖരൻ കോട്ടയം: മീനച്ചിലാർ--മീനന്തറയാർ--കൊടൂരാർ പുനർസംയോജനം പദ്ധതിയുടെ ഭാഗമായി, നദികളുെടയും അനുബന്ധമായ എല്ലാ പൊതുതോടുകളുെടയും ജലാശയങ്ങളുെടയും അതിർത്തി നിർണയം ഉടൻ നടത്തുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. മീനന്തറയാറിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നദീ സംയോജനത്തിനുവേണ്ടി രൂപവത്കരിച്ച ജനകീയ കൂട്ടായ്മ തയാറാക്കിയ പദ്ധതി രേഖ കോഒാഡിനേറ്ററും അർബൻ ബാങ്ക് ചെയർമാനുമായ അഡ്വ. കെ. അനിൽകുമാറിൽനിന്ന് മന്ത്രി ഏറ്റുവാങ്ങി. അതിർത്തി നിർണയ നടപടികൾക്ക് റവന്യൂ സർവേ ഉദ്യോഗസ്ഥരെ ഏകോപിപ്പിക്കുന്നതിന് മന്ത്രി കലക്ടർക്ക് നിർദേശം നൽകി. സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി.ബി. ബിനു, നദീസംയോജന കൂട്ടായ്മ പ്രതിനിധികളായ പ്രഫ. ജേക്കബ് ജോർജ്, അഡ്വ. സന്തോഷ് തോമസ് കണ്ടംചിറ, ഗോപു നട്ടാശ്ശേരി, എൻ.കെ. സാനുജൻ, റവന്യൂ ഡിവിഷനൽ ഓഫിസർ കെ. രാമദാസ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story