Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2017 2:02 PM IST Updated On
date_range 8 Sept 2017 2:02 PM ISTഓർത്തഡോക്സ് സഭ ആത്മഹത്യ പ്രതിരോധദിനാചരണം 10ന്
text_fieldsbookmark_border
കോട്ടയം: ഓർത്തഡോക്സ് സഭ മാനവശാക്തീകരണ വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ 10ന് ആത്്മഹത്യ പ്രതിരോധദിനാചരണം നടത്തും. ഇതിെൻറഭാഗമായി സഭയുടെ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാർഥനയും പ്രബോധനവും ബോധവത്കരണ പരിപാടികളും നടക്കും. വൈകീട്ട് നാലിന് കോട്ടയം ബസേലിയസ് കോളജ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യാതിഥിയായി ഇറോം ശർമിള പങ്കെടുക്കും. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് െബന്യാമിൻ മുഖ്യപ്രഭാഷണം നിർവഹിക്കും. മാത്യൂസ് മാർ തേവോദോസിയോസ് അധ്യക്ഷത വഹിക്കും. ഡോ. യൂഹാനോൻ മാർ ദിയസ്േകാസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. യുവജന-, വിദ്യാർഥി പ്രസ്ഥാനം പ്രവർത്തകരുടെ നേതൃത്വത്തിൽ സമ്മേളനത്തിന് മുന്നോടിയായി വൈകീട്ട് മൂന്നിന് ഗാന്ധി സ്ക്വയറിൽനിന്ന് സന്ദേശ മാരത്തൺ നടക്കും. സമ്മേളനശേഷം ആത്്മഹത്യ പ്രതിരോധസന്ദേശം ഉൾക്കൊളളുന്ന 'ടാഗ്' എന്ന ഹ്രസ്വചിത്രത്തിെൻറ ആദ്യ പ്രദർശനം നടക്കും. ആത്്മഹത്യ പ്രവണതയുള്ളവരെ കണ്ടെത്തി കൗൺസലിങ് നടത്തുന്ന വിപാസനയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്നും മാനവശാക്തീകരണ വിഭാഗം എച്ച്.ആർ സെക്രട്ടറി ഫാ. പി.എ. ഫിലിപ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിപാസന കൗൺസലിങ് സെൻറർ ഡയറക്ടർ സിബി തരകൻ, ഒാർത്തഡോക്സ് സഭ പി.ആർ.ഒ പ്രഫ. പി.സി. ഏലിയാസ് എന്നിവരും പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story