Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2017 8:32 AM GMT Updated On
date_range 8 Sep 2017 8:32 AM GMTമാലിന്യനീക്കം നിലച്ചതോടെ പത്തനംതിട്ട നഗരം ദുർഗന്ധപൂരിതം
text_fieldsbookmark_border
പത്തനംതിട്ട: ഓണാഘോഷത്തിനിടെ . നഗരസഭ ആസ്ഥാനത്തെ ബസ് സ്റ്റാൻഡ് ഉൾപ്പെടെ പ്രദേശങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് പുറന്തള്ളുന്ന പ്ലാസ്റ്റിക്കടക്കം മാലിന്യം കനത്തമഴയില്‍ ഒലിച്ചിറങ്ങി കെട്ടിക്കിടക്കുന്നതിനാൽ ചെറുതോടുകളിലെ നീരൊഴുക്കും തടസ്സപ്പെട്ടു. ഗാര്‍ഹിക മാലിന്യത്തിനൊപ്പം രാത്രി തള്ളുന്ന അറവുമാലിന്യവും പ്ലാസ്റ്റിക്കും കൂടിയായതോടെ നഗരത്തിലെ പ്രധാന തോടുകളെല്ലാം ഒഴുക്കുനിലച്ച അവസ്ഥയിലാണ്. ജൈവ-അജൈവ മാലിന്യം അടിഞ്ഞ തോടുകള്‍ ഇതോടെ ചീഞ്ഞുനാറുകയാണ്. റിങ് റോഡു ചുറ്റി ഒഴുകുന്ന തോടും ഇതേ അവസ്ഥയിലാണ്. മാലിന്യം നിറഞ്ഞത് സാംക്രമികരോഗഭീഷണിയും ഉയര്‍ത്തുന്നു. കൈയേറ്റത്തില്‍നിന്ന് സംരക്ഷിക്കാൻ സംരക്ഷണഭിത്തി കെട്ടലടക്കം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നിലവിലെ ശോച്യാവസ്ഥക്ക് മാറ്റമില്ല. ഇടത്തോടുകളിെല മാലിന്യം മുന്‍കാലങ്ങളില്‍ നഗരസഭ നീക്കം ചെയ്തിരുന്നു. എന്നാൽ, നിലവില്‍ സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്. ആശുപത്രി റോഡിലെ ഓട അടഞ്ഞ അവസ്ഥയിലാണ്. പടം PTL117
Next Story