Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതലങ്ങും വിലങ്ങും...

തലങ്ങും വിലങ്ങും പാർക്കിങ്​: ജില്ല ആസ്ഥാനം ഗതാഗതക്കുരുക്കിൽ; അപകടവും പതിവായി

text_fields
bookmark_border
ചെറുതോണി: ടൗണിൽ റോഡി​െൻറ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ അപകടം തുടർക്കഥയാകുന്നു. ജില്ല ആസ്ഥാനടൗണാണ് ചെറുതോണി. കോതമംഗലം, തൊടുപുഴ, കട്ടപ്പന, അടിമാലി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ചെറുതോണിയിലെത്തിയ ശേഷമാണ് പോകേണ്ടത്. വിവിധ പ്രദേശങ്ങളിലേക്ക് നൂറോളം ബസ് ദിവസേന ഇതുവഴി പോകുന്നു. ഓണാവധിയായതിനാൽ ധാരാളം ടൂറിസ്റ്റ് വാഹനങ്ങളും ഇവിടേക്ക് എത്തുന്നു. സദാ തിരേക്കറിയ ടൗണിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം കാൽനടക്കാർക്ക് പോകാൻ കഴിയുന്നില്ല. ചൊവ്വാഴ്ച രാവിലെ ചെറുതോണി ടൗണിൽ ടെമ്പോ ട്രാവലറിടിച്ച് ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വാഴത്തോപ്പ് തെക്കേടത്ത് ജോൺ ജോസഫിനാണ് (85) പരിക്കേറ്റത്. തലക്കും തോളെല്ലിനും പൊട്ടലും ഒടിവുമുണ്ട്. ഇയാളെ ജില്ല ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോഡി​െൻറ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാലാണ് അപകടമുണ്ടായത്. ഇടുക്കി അണക്കെട്ട് കാണാൻ കോഴിക്കോട്ടുനിന്നെത്തിയ ടെമ്പോ ട്രാവലർ ഇടിച്ചായിരുന്നു അപകടം. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊലീസും പഞ്ചായത്ത് ഭരണസമിതിയും ചേർന്ന് നടപ്പാക്കിയ വികസനങ്ങളും ഫലപ്രാപ്തിയിലെത്തിയില്ല. ടൗണിലെ ഓടകൾ സ്ലാബിട്ട് മൂടാത്തതും അപകടകാരണമാണ്. പഞ്ചായത്ത് നടപ്പാക്കിയ പേ ആൻഡ് പാർക്ക് സംവിധാനവുമായി ആരും സഹകരിക്കുന്നില്ല. വാഹനങ്ങൾ റോഡി​െൻറ വശങ്ങളിൽ പാർക്ക് ചെയ്യുന്നത് നിരോധിച്ച് പൊലീസ് സ്ഥാപിച്ച ബോർഡുകളും സാമൂഹികവിരുദ്ധർ നശിപ്പിച്ചു. ടൗണിലെ ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരുമില്ല. അനധികൃത പാർക്കിങ്ങിനെതിരെ പിഴ ഈടാക്കാനോ കേസെടുക്കാനോ പൊലീസ് തയാറാകുന്നില്ല. ഇക്കാരണത്താൽ, ടൗണിൽ സദാ തലങ്ങും വിലങ്ങും ബൈക്കും മറ്റ് വാഹനങ്ങളും സ്ഥിരമായി പാർക്ക് ചെയ്യുകയാണ്. ഓട്ടോക്ക് പ്രത്യേകം സ്റ്റാൻഡില്ലാത്തതിനാൽ കടകൾക്കുമുന്നിലാണ് പാർക്കിങ്. അടിയന്തരമായി ഇവിടത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കിൽ അപകടവും സമയനഷ്ടവുമാകും ഫലം. തൊടുപുഴ ഫയർ സ്റ്റേഷന് ഒാണസമ്മാനമായി മിനി വാട്ടർ മിസ്റ്റ് ടെൻഡർ വാഹനം തൊടുപുഴ: തൊടുപുഴ ഫയർ സ്റ്റേഷന് പുതുതായി അനുവദിച്ച മിനി വാട്ടർ മിസ്റ്റ് ടെൻഡർ വാഹനം പി.ജെ. ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. വലിയ ഫയർ എൻജിന് കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള വഴികളിലൂടെ സഞ്ചരിക്കാൻ പര്യാപ്തമായ ചെറിയ ഫയർ എൻജിനാണ് തൊടുപുഴ ഫയർ സ്റ്റേഷന് ഓണസമ്മാനമായി ലഭിച്ചത്. തൊടുപുഴ ഫയർ സ്റ്റേഷൻ പരിസരത്ത് നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ അസിസ്റ്റൻറ് ഡിവിഷനൽ ഓഫിസർ കെ.ആർ. ഷിനോയി അധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭ വൈസ് ചെയർമാൻ ടി.കെ. സുധാകരൻ നായർ, ബാർ കൗൺസിൽ പ്രസിഡൻറ് അഡ്വ. ജോസഫ് ജോൺ, വാർഡ് കൗൺസിലർ ബിന്ദു പദ്മകുമാർ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ടി.പി. കരുണാകരൻ പിള്ള, ലീഡിങ് ഫയർമാന്മാരായ ടി.ഇ. അലിയാർ, ജിജോ ഫിലിപ് എന്നിവർ സംസാരിച്ചു. 450 ലിറ്റർ സംഭരണശേഷിയുള്ള മിനി വാട്ടർ മിസ്റ്റ് ടെൻഡറിന് മറ്റു ചില സവിശേഷതകളുമുണ്ട്. ഓയിൽ ഫയർ, റബർ ഷീറ്റ് തീപിടിക്കൽ തുടങ്ങിയ ഘട്ടങ്ങളിൽ വെള്ളവും പതയും ചേർന്നുള്ള മിശ്രിതം ഉപയോഗിച്ച് വേഗം തീയണക്കാം. 400 ലിറ്റർ വെള്ളവും 50 ലിറ്റർ പതയുമാണ് ടാങ്കിൽ സംഭരിക്കാവുന്നത്. കെട്ടിടം, ലിഫ്റ്റ്, വാഹനം എന്നിവക്കുള്ളിൽ കുരുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ഉപകരണവും ഈ വാഹനത്തിലുണ്ട്. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇ-േട്രാളിക് ഉപകരണത്തി​െൻറ സഹായത്തോടെ വാഹനങ്ങൾ വെട്ടിപ്പൊളിക്കാനും ലിഫ്റ്റി​െൻറ ഭാഗങ്ങൾ അകറ്റാനും സാധിക്കും. ജി.പി.എസ് കാമറകളും വാഹനത്തിലുണ്ട്. 30 ലക്ഷം രൂപയാണ് വില. മറയൂർ ടൗണിലെ സംഘർഷം: പൊലീസി​െൻറ വീഴ്ചയെന്ന് സി.പി.എം മറയൂർ: മറയൂർ ടൗണിൽ രണ്ടുദിവസം കോൺഗ്രസ് പ്രവർത്തകർക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുകയാണ് പൊലീസ് ചെയ്തതെന്ന് സി.പി.എം ഏരിയ സെക്രട്ടറി വി. സിജിമോൻ, ജില്ല കമ്മിറ്റി അംഗം എം. ലക്ഷ്മണൻ എന്നിവർ ആരോപിച്ചു. ഞായറാഴ്ച വൈകീട്ട് എസ്.എഫ്.ഐ പ്രവർത്തകനായ വിനോദിനെ ഐ.എൻ.ടി.യു.സി ക്കാർ മർദിച്ചപ്പോൾ എത്തിയ എസ്.ഐയുടെ നേതൃത്വത്തിലെ സംഘം അക്രമികൾ സ്ഥലത്തുണ്ടായിരുന്നിട്ടും പിടികൂടിയില്ല. രണ്ടുദിവസം കോൺഗ്രസ് പ്രവർത്തകർ ആക്രമണത്തിന് ഗൂഢാലോചന നടത്തി ആയുധങ്ങളുമായി ചുറ്റിത്തിരിഞ്ഞിട്ടും ഒരാളെപോലും പിടികൂടാനോ അക്രമം ഇല്ലാതാക്കോനോ പൊലീസി​െൻറ ഭാഗത്തുനിന്ന് ശ്രമം നടന്നില്ല. എസ്.ഐക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story