Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയിലെ സർക്കാർ...

ജില്ലയിലെ സർക്കാർ കെട്ടിടങ്ങൾ നശിക്കുന്നു; തിരിഞ്ഞുനോക്കാൻ ആരുമില്ല

text_fields
bookmark_border
അടിമാലി: അറ്റകുറ്റപ്പണി നടത്താത്തതിനാൽ ജില്ലയിലെ സർക്കാർ കെട്ടിടങ്ങൾ നശിക്കുന്നു. റവന്യൂ, വൈദ്യുതി, പഞ്ചായത്ത്, വിദ്യാഭ്യസം, പൊതുമരാമത്ത്, വനം വകുപ്പുകളുടെ കെട്ടിടങ്ങളാണ് പരിചരിക്കാത്തതിനാൽ ചിതെലടുത്തും തകർന്നും നശിക്കുന്നത്. ഇതിൽ മുന്നിൽ വൈദ്യുതി വകുപ്പാണ്. അണക്കെട്ടുകളും വൈദ്യുതി നിലയങ്ങളും നിർമിച്ചപ്പോൾ ജീവനക്കാർക്ക് താമസിക്കുകയെന്ന ലക്ഷ്യത്തോടെ നൂറുകണക്കിന് കെട്ടിടങ്ങളാണ് ഹൈറേഞ്ചിൽ വകുപ്പ് നിർമിച്ചത്. പദ്ധതികളുടെ നിർമാണം പൂർത്തിയായി ജീവനക്കാർ മടങ്ങിയതോടെ ബോർഡിന് ഇത്തരത്തിൽ കെട്ടിടങ്ങളും വേണ്ടാതായി. ആദ്യനാളുകളിൽ ബോർഡ് ജീവനക്കാരും ഇതര സർക്കാർ ജീവനക്കാരും ബോർഡി​െൻറ ഇത്തരം കെട്ടിടങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ, അറ്റകുറ്റപ്പണി നടത്തി കെട്ടിടങ്ങൾ സംരക്ഷിക്കാൻ അധികൃതർ ശ്രദ്ധിക്കാതായതോടെ കെട്ടിടങ്ങളിൽ 95 ശതമാനവും ഉപയോഗശൂന്യമായി. െവള്ളത്തൂവൽ, കത്തിപ്പാറ, പൊന്മുടി, ചിത്തിരപുരം, മൂന്നാർ, മാട്ടുപ്പെട്ടി, ലോവർപെരിയാർ, ചെറുതോണി എന്നിവിടങ്ങളിലായി 1000ഒാളം കെട്ടിടങ്ങളാണ് ഇത്തരത്തിൽ നശിച്ചത്. തദ്ദേശ സ്ഥാപനങ്ങൾക്ക കീഴിലെ കെട്ടിടങ്ങളുടെ സ്ഥിതിയും സമാനമാണ്. ഗ്രാമപ്രദേശങ്ങളിൽ സാംസ്കാരിക നിലയങ്ങളും ലൈബ്രറികളും തുടങ്ങി ഒട്ടേറെ കെട്ടിടങ്ങളാണ് ഉപയോഗപ്രദമല്ലാതെയും ഉപയോഗിക്കാതെയും നശിക്കുന്നത്. ആധുനികരീതിയിൽ നിർമിക്കപ്പെട്ട ഇത്തരം കെട്ടിടങ്ങൾ ഇപ്പോൾ സാമൂഹികവിരുദ്ധരുടെ താവളമാണ്. കാടുകയറിയതിനാൽ സമീപവാസികൾക്കു പോലും ഏറെ ഭീതിയുണ്ടാക്കും വിധമാണ് ഇവയുടെ പരിസരം. തകർക്കപ്പെട്ട വാതിലുകൾ, ജനാലകൾ, വൈദ്യുതി സാമഗ്രികൾ, ഫർണിച്ചർ എന്നിവ ഈ കെട്ടിടങ്ങൾക്കകത്ത് കാണാം. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിവിധ മേഖലകളിൽ തയ്യൽ, അച്ചടി യൂനിറ്റുകളുടെയും അവസ്ഥ ഇതുതന്നെ. കോടികൾ മുടക്കിയിട്ടും ലക്ഷ്യം കാണാതെ പോയ ഇത്തരം പദ്ധതികൾ സംരക്ഷിക്കുന്നതിൽ വകുപ്പ് മേധാവികൾ പുലർത്തിയ അലംഭാവമാണ് കാരണം. പത്താംമൈൽ ടൗണിനോടുചേർന്ന് റവന്യൂ വകുപ്പി​െൻറ കെട്ടിടം ഇടിഞ്ഞുവീഴാറായ നിലയിലാണ്. ദേവിയാർ കോളനി സ്ഥാപിച്ചപ്പോൾ നിർമിച്ച കെട്ടിടമാണിത്. ഭിത്തി ഉൾെപ്പടെ കരിങ്കല്ലുകൊണ്ട് പണിത ഈ കെട്ടിടത്തി​െൻറ വാതിലും ജനലുമടക്കം സാമൂഹികവിരുദ്ധർ കടത്തി. പത്താംമൈൽ ഇരുപത് സ​െൻറ് കോളനിയിൽ പഞ്ചായത്ത് പണിത സാംസ്കാരിക നിലയത്തി​െൻറ അവസ്ഥയും ഇതുതന്നെ. സാമൂഹികവിരുദ്ധരുടെയും ലഹരി മാഫികളുടെയും താവളമാണ് ഈ കെട്ടിടം. രാത്രി ഈ കെട്ടിടത്തിന് സമീപത്തുകൂടി പോകാൻ നാട്ടുകാർ ഭയപ്പെടുന്നു. ഇളംബ്ലാശേരി ആദിവാസി കോളനിയിൽ പട്ടികജാതി വകുപ്പ് പണിത ഒ.പി ക്ലിനിക് കെട്ടിടവും ഉപയോഗശൂന്യമായി. ആദിവാസികളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ഇവിടെ ഒ.പി ക്ലിനിക് തുടങ്ങിയത്. അധികൃതരുടെ താൽപര്യമില്ലായ്മ ക്ലിനിക് നിലക്കാൻ കാരണമായി. പഞ്ചായത്ത് പണിത സംസ്കാരിക നിലയമായിരുന്നു ക്ലിനിക്കായി മാറിയത്. ഇപ്പോൾ ഇഴജന്തുക്കളുടെയും സാമൂഹികവിരുദ്ധരുടെയും കേന്ദ്രമാണ് ഇവിടം. നാടൻ പച്ചക്കറിക്ക് ആവശ്യക്കാരേറി; കർഷകർക്ക് നേട്ടമായി ഓണവിപണി പെരുവന്താനം: ഓണവിപണി കൈയടക്കിയത് നാടൻ പച്ചക്കറികൾ. എത്തക്കയും വൻതോതിൽ എത്തി. നാടൻ ഏത്തക്ക 70 രൂപക്ക് വിറ്റപ്പോൾ തമിഴ്നാട്ടിൽനിന്നെത്തിച്ച ഗുണനിലവാരം കുറഞ്ഞ കായും 70 രൂപക്കാണ് വിൽപന നടത്തിയത്. കർഷകരുടെ കടകളോട് ഇക്കുറി ഉപഭോക്താക്കൾക്ക് താൽപര്യമേറെയായിരുന്നു. വിഷരഹിതമെന്ന സൽപേരാണ് ഗുണമായത്. കർഷകർ നടത്തുന്ന 35-ാംമൈലിലെ വിൽപനകേന്ദ്രത്തിലൂടെയും പെരുവന്താനത്തെ കടകളിലൂടെയും അഞ്ചു ലക്ഷം രൂപയോളം വിലമതിക്കുന്ന പച്ചക്കറിയാണ് വിറ്റഴിച്ചത്. ഏത്തക്ക, ചേന, ചേമ്പ്, അച്ചിങ്ങ, കുമ്പളങ്ങ, വഴുതന, പച്ചമുളക്, വെണ്ട, കോവൽ, പാവക്ക, ഇഞ്ചി തുടങ്ങിയവക്കെല്ലാം ഉൽപാദനത്തിന് ആനുപാതികമായ വിലയും കർഷകർക്ക് ലഭിച്ചു. കാലവർഷം കുറവായതിനാൽ കൃഷിനാശം ഉണ്ടാകാതിരിക്കുകയും വൻ ഉൽപാദനം ലഭിച്ചതും ഉയർന്ന വില ലഭിച്ചതും കർഷകർക്ക് നേട്ടമായി. ഓണവിപണിയിൽ നാടൻ പച്ചക്കറിക്ക് ആവശ്യക്കാരേറിയതും ഉൽപന്നങ്ങൾ വേഗം വിറ്റഴിക്കാൻ സഹായകമായി. ഓണവിപണി മുമ്പിൽകണ്ട് കൃഷി ഇറക്കിയവർക്കെല്ലാം വൻ ലാഭമാണ് ലഭിച്ചത്. ഇഞ്ചി, ചേന തുടങ്ങിയവ കർഷകർക്ക് വൻ ലാഭം നേടിക്കൊടുത്തു. ഡി.സി.സി നേതൃയോഗം ഇന്ന്‌ ഇടുക്കി: കെ.പി.സി.സി മെംബര്‍മാര്‍, ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക്‌ പ്രസിഡൻറുമാര്‍, മുന്‍ ഡി.സി.സി ഭാരവാഹികള്‍ എന്നിവരുടെ യോഗം വ്യാഴാഴ്ച രാവിലെ 11ന് ഇടുക്കി ഡി.സി.സി ഓഫിസില്‍ ചേരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story