Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയെ...

ജില്ലയെ മഞ്ഞപുതപ്പി​ച്ച്​​ ഗുരുജയന്തി ഘോഷയാത്ര

text_fields
bookmark_border
തൊടുപുഴ: ശ്രീനാരായണ ഗുരുവി​െൻറ 163ാമത് ജയന്തി ജില്ലയിലെങ്ങും ആഘോഷപൂർവം കൊണ്ടാടി. ജില്ലയിലെ ഏഴ് യൂനിയനുകളിലും വിപുല പരിപാടികളോടെയാണ് ചതയദിനം ആഘോഷിച്ചത്. മലനാട്, നെടുങ്കണ്ടം, തൊടുപുഴ, ഇടുക്കി, രാജാക്കാട്, അടിമാലി, പീരുമേട് യൂനിയനുകളുടെ കീഴിലെ ശാഖതലങ്ങളിലായിരുന്നു ആഘോഷപരിപാടികൾ. ഗുരുക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും വിശേഷാൽ ഗുരുപൂജകളും പ്രാർഥനകളും നടന്നു. തൊടുപുഴയിൽ രാവിലെ ഒമ്പതിന് യൂനിയൻ ഓഫിസ് മന്ദിരത്തിൽ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നിയുടെ കാർമികത്വത്തിൽ ഗുരുപൂജയും സമൂഹപ്രാർഥനയും നടന്നു. യൂനിയൻ പ്രസിഡൻറ് എസ്. പ്രവീൺ പതാക ഉയർത്തി. സെക്രട്ടറി പി.എസ്. സിനിമോൻ ജയന്തി സന്ദേശം നൽകി. വൈസ് പ്രസിഡൻറ് ഡി. ബോസ് മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ വി. ജയേഷ്, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ചെറുതോണി: 163ാമത് ജയന്തി വിപുല പരിപാടികളോടെ ഇടുക്കിയിൽ നടന്നു. നിറപ്പകിട്ടാർന്ന ഘോഷയാത്രകളും ജയന്തി സമ്മേളനങ്ങളും ഉണ്ടായി. വിവിധ പ്രദേശങ്ങളിൽ നടന്ന ജയന്തി സമ്മേളനങ്ങളിൽ യൂനിയൻ പ്രസിഡൻറ് പി. രാജൻ, സുരേഷ് കോട്ടക്കകത്ത്, പി.എൻ. സതീശൻ, വി.കെ. കമലാസനൻ, സി.പി. ഉണ്ണി, മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, ടി.എം. സുരേഷ്, ഷാജി പുലിയാമറ്റം, സന്തോഷ് മണിമലക്കുന്നേൽ, ബിനീഷ് കോട്ടൂർ, മഹേന്ദ്രൻ ശാന്തി, ജോമോൻ കണിയാംകുടിയിൽ, പി.കെ. രാജേഷ്, വത്സമ്മ ടീച്ചർ, മിനി സജി എന്നിവർ സംസാരിച്ചു. ഗുരു ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും അന്നദാനവും നടത്തി. രാജാക്കാട്ട് ചദയദിന റാലി നടത്തി രാജാക്കാട്: എസ്.എന്‍.ഡി.പി യോഗം രാജാക്കാട് ശാഖയുടെ നേതൃത്വത്തില്‍ ഇരുപത്തിയൊന്ന് ശാഖകളില്‍ നിന്നുള്ള ശ്രീനാരായണീയര്‍ പങ്കെടുത്ത് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. എന്‍.ആര്‍ സിറ്റി എസ്.എന്‍.വി ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അങ്കണത്തില്‍നിന്ന് ആരംഭിച്ച റാലിയില്‍ വിവിധ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും വാദ്യമേളത്തി​െൻറ അകമ്പടിയും കൊഴുപ്പേകി. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി റാലിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും മഞ്ഞവസ്ത്രമണിഞ്ഞാണ് എത്തിയത്. പൊതുസമ്മേളനത്തില്‍ രാജാക്കാട് യൂനിയന്‍ പ്രസിഡൻറ് എം.ബി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. ലതീഷ്കുമാര്‍ സ്വാഗതം പറഞ്ഞു. തമിഴ്‌നാട് ഇല്ലത്ത് പിള്ളമാര്‍ സംഘം സംസ്ഥാന പ്രസിഡൻറ് വി.പി.എം. ശങ്കര്‍ ഉദ്ഘാടനം നിർവഹിച്ചു. ചെറുതോണി: ഇടുക്കി യൂനിയ​െൻറ ശാഖകളായ വാഴത്തോപ്പ്, മുരിക്കാശേരി, ഉപ്പുതോട്, ഇടുക്കി, പ്രകാശ്, കിളിയാർകണ്ടം, ചുരുളി, കട്ടിങ്, തോപ്രാംകുടി, കള്ളിപ്പാറ, കനകക്കുന്ന്, പെരിഞ്ചാംകുട്ടി, വിമലഗിരി, കുളമാവ്, തങ്കമണി, കീരിത്തോട്, പൈനാവ്, കരിക്കിൻമേട്, മണിയാറൻകുടി എന്നിവിടങ്ങളിൽ ആഘോഷിച്ചു. ഘോഷയാത്രകൾക്ക് വിവിധയിനം വാദ്യമേളങ്ങളും പൂത്താലം, പൂക്കാവടി, അമ്മൻകുടം, കരകനൃത്തം, നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവ കൊഴുപ്പേകി. കീരിത്തോട് ആറാംകൂപ്പ്, ഏഴാംകൂപ്പ്, പുന്നയാർ, പെരിയാർ വാലി തുടങ്ങിയ വാർഡുകളിൽനിന്ന് ആരംഭിച്ച ഘോഷയാത്രകൾ ടൗണിൽ 11.30ന് സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ശാഖ പ്രസിഡൻറ് ടി.എം. ശശി അധ്യക്ഷത വഹിച്ചു. അമൃത സജീവ് ജയന്തിദിന സന്ദേശം നൽകി. യൂത്ത് മൂവ്മ​െൻറ് ജില്ല ചെയർമാൻ മനേഷ് കുടിക്കയത്ത് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെംബർ സജി ജോസ്, മിനി സജി കൊല്ലിയിൽ, സന്തോഷ് മണിമലക്കുന്നേൽ, ശാഖ സെക്രട്ടറി കെ.പി. വിജയൻ, റെജി കളരിക്കൽ, പി.എസ്. അജീഷ്, ബിജു എം. ചാക്കോ, കെ.കെ. അജേഷ്, സജി വട്ടമല, ഷിജോ, ശശി എന്നിവർ സംസാരിച്ചു. രാജാക്കാട്: ശ്രീനാരായണ ജയന്തി ആഘോഷഭാഗമായി ശ്രീനാരായണ ധര്‍മവേദി ആഭിമുഖ്യത്തില്‍ രാജകുമാരിയില്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ധര്‍മവേദി ശാന്തൻപാറ, രാജകുമാരി, ഉപ്പാര്‍, ആനച്ചാല്‍ തുടങ്ങിയ ശാഖകളുടെ നേതൃത്വത്തില്‍ രാജകുമാരിയില്‍ ചദയദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. രാജകുമാരി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ധർമവേദി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. പുഷ്പാംഗദന്‍ അധ്യക്ഷത വഹിച്ചു. വി.വി. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. കെ.കെ. രാജപ്പന്‍, കെ.കെ. രഘു, ടി.ജി. ശ്രീധരന്‍, ബിജു പുള്ളോലി, പി.എസ്. സുവര്‍ണ, വി.ആര്‍. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story