Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാട്ടാനയെ കണ്ട്​...

കാട്ടാനയെ കണ്ട്​ ഒാടുന്നതിനിടെ വീണ്​ പരിക്കേറ്റയാൾ മരിച്ചു

text_fields
bookmark_border
മറയൂർ: വീട്ടുവളപ്പിലിറങ്ങിയ കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. വീടി​െൻറ മുകളിലേക്ക് ഒാടി കയറുന്നതിനിടെ കാൽ വഴുതി വീണ റിട്ട. പഞ്ചായത്ത് സെക്രട്ടറി കൂണ്ടക്കാട് ചെമ്പാണിത്തേരിൽ വേലായുധനാണ് (66) മരിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് അപകടം. ഒരുമാസത്തോളം കോയമ്പത്തൂർ ഗംഗൈ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: ഹാജിറ. മകൾ: നിഷ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story