Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:57 PM IST Updated On
date_range 7 Sept 2017 1:57 PM ISTബ്ലൂ വെയിൽ മരണക്കെണി; രക്തം മരവിപ്പിക്കുന്ന അനുഭവങ്ങൾ പങ്കുവെച്ച് യുവാവ്
text_fieldsbookmark_border
കാരക്കൽ: ഒരിക്കലും ബ്ലൂ വെയിൽ ഗെയിം കളിക്കാൻ ആരും ഇറങ്ങിപ്പുറപ്പെടരുതെന്ന അപേക്ഷയുമായി രക്തം മരവിപ്പിക്കുന്ന ഒാർമകൾ പങ്കുവെച്ച് യുവാവ്. ഗെയിമിെൻറ അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട കാരക്കൽ ജില്ലക്കാരനായ 22കാരൻ ആണ് അനുഭവങ്ങൾ മാധ്യമങ്ങൾക്കു മുമ്പാകെ തുറന്നുപറഞ്ഞത്. കഴിഞ്ഞ ദിവസം പൊലീസ് രക്ഷപ്പെടുത്തിയ അലക്സാണ്ടർ തനിക്ക് െഗയിമിെൻറ അപകടത്തെക്കുറിച്ച് വിവരിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. രണ്ടാഴ്ച മുമ്പ് സഹപ്രവർത്തകരിൽനിന്നാണ് വാട്സ്ആപ് വഴി ഗെയിമിെൻറ ലിങ്ക് അലക്സാണ്ടറിന് ലഭിച്ചത്. ജോലിസ്ഥലമായ ചെെന്നെയിൽനിന്ന് സ്വന്തം നാടായ നെരാവിയിൽ അവധിക്ക് എത്തിയപ്പോഴായിരുന്നു അത്. ബ്ലൂ വെയിൽ അഡ്മിനിൽനിന്ന് വ്യക്തികൾക്ക് നേരിട്ട് ലഭിക്കുന്ന ലിങ്ക് ആയിരുന്നു അത്. കളി തുടങ്ങിയപ്പോൾ തിരിച്ച് ജോലിക്ക് കയറാൻ തോന്നിയില്ലെന്ന് യുവാവ് പറയുന്നു. അഡ്മിൻ എല്ലാ ദിവസവും ഏൽപിക്കുന്ന ദൗത്യം രാത്രി രണ്ടു മണിയോടെ മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ആദ്യത്തെ ഏതാനും ദിവസങ്ങളിൽ വ്യക്തിപരമായ വിവരങ്ങളും േഫാേട്ടാകളും ആണ് പോസ്റ്റ് ചെയ്തത്. ഇതെല്ലാം കളിയുടെ അഡ്മിൻ ശേഖരിക്കും. ഏതാനും ദിവസം പിന്നിട്ടപ്പോൾ അർധരാത്രിയിൽ അടുത്തുള്ള ശ്മശാനം സന്ദർശിച്ച് സെൽഫിയെടുത്ത് ഒാൺലൈനിൽ പോസ്റ്റ് ചെയ്യണമെന്നായിരുന്നു നിർദേശം. ഇതനുസരിച്ച് അടുത്തുള്ള ശ്മശാനം സന്ദർശിച്ചു. ദിവസവും തനിച്ചിരുന്ന് ഭയപ്പെടുത്തുന്ന സിനിമകൾ കണ്ടു. ഇരയെ പേടിപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെന്ന് അലക്സാണ്ടർ പറഞ്ഞു. വീട്ടുകാരുമായി സംസാരിക്കുന്നത് നന്നേ കുറഞ്ഞു. സദാ മുറിയിൽ അടച്ചിരുന്നു. അലക്സാണ്ടറിെൻറ സ്വഭാവ വ്യതിയാനങ്ങൾ ശ്രദ്ധയിൽപെട്ട സഹോദരൻ അജിത് പൊലീസിെന വിളിക്കുകയും അവർ വന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു. ആ സമയത്ത് കത്തികൊണ്ട് കൈയിൽ ബ്ലൂ വെയിലിെൻറ ചിത്രം വരക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു അലക്സാണ്ടർ. കൗൺസലിങ്ങിനു ശേഷം യുവാവ് സാധാരണ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതൊരു ഭ്രമിപ്പിക്കുന്ന മരണക്കെണിയാണ്. വേദനയേറിയ അനുഭവങ്ങളിലൂടെ സഞ്ചരിച്ചും സാഹസികതകൾ അന്വേഷിച്ചും അവസാനം മാനസികമായി അതിന് അടിപ്പെടുമെന്ന് അലക്സാണ്ടർ മുന്നറിയിപ്പ് നൽകുന്നു. വാർത്തസമ്മേളനത്തിൽ യുവാവിനൊപ്പം പൊലീസ് സൂപ്രണ്ട് വംസീധർ റെഡ്ഡിയും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story