Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:58 PM IST Updated On
date_range 6 Sept 2017 1:58 PM ISTപുതിയ കക്ഷികൾ യു.ഡി.എഫിലേക്ക് വരും ^ജോണി നെല്ലൂർ
text_fieldsbookmark_border
പുതിയ കക്ഷികൾ യു.ഡി.എഫിലേക്ക് വരും -ജോണി നെല്ലൂർ കോട്ടയം: യു.ഡി.എഫിൽനിന്ന് ഒരുകക്ഷിയും വിട്ടുപോകില്ലെന്നും പുതിയ ചില കക്ഷികൾ യു.ഡി.എഫിലേക്ക് വരുമെന്നും കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ. വീരേന്ദ്രകുമാറിനെ പിണറായി കണ്ടത് മുന്നണി മാറ്റമായി വ്യാഖാനിക്കേണ്ടതില്ല. കോട്ടയത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒാണം, ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച സ്പെഷൽ പഞ്ചസാരയും അരിയും 60 ശതമാനം റേഷൻ കടകളിലും ലഭിച്ചില്ല. ഇവ നൽകുമെന്നുള്ള സന്ദേശം ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിൽ എത്തിയിരുന്നു. ഞായറാഴ്ചതന്നെ വാങ്ങണമെന്നായിരുന്നു നിർദേശം. ജനങ്ങളെ കബളിപ്പിച്ച സിവിൽ സപ്ലൈസ് ഡയറക്ടർക്കെതിരെ നടപടിയെടുക്കണം. സ്വാശ്രയ മെഡിക്കൽ പ്രവേശന കാര്യത്തിൽ സർക്കാറും മാനേജ്മെൻറുകളും ഒത്തുകളിക്കുകയാണ്. സംസ്ഥാനത്തെ മദ്യാലയമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സർക്കാറിെൻറ ജനേദ്രാഹ നയങ്ങൾക്കെതിരായ സമരപരിപാടികൾ 14ന് ചേരുന്ന യു.ഡി.എഫ് ഉന്നതാധികാര സമിതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story