Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:58 PM IST Updated On
date_range 6 Sept 2017 1:58 PM ISTറബർ ബോർഡ് കർഷകരുടെ നടുവൊടിക്കുന്നുവെന്ന് ആക്ഷേപം
text_fieldsbookmark_border
ഉൽപാദനം കൂടിയെന്ന അവകാശവാദം ഇറക്കുമതി താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ആർ. സുനിൽ തിരുവനന്തപുരം: റബർ ബോർഡ് കർഷകരുടെ നടുവൊടിക്കുന്നുവെന്ന് ആക്ഷേപം. നിലവിലെ വിപണിവിലകൂടി തകർക്കാനാണ് റബർ ബോർഡിെൻറ നീക്കമെന്നാണ് ആരോപണം. വിലയിടിവും പ്രതികൂല കാലാവസ്ഥയും മൂലം ടാപ്പിങ്ങിൽനിന്ന് കർഷകർ പിന്മാറുന്നു. ഇതിനിടയിലാണ് പ്രകൃതിദത്ത റബറിെൻറ ഉൽപാദനം വർധിച്ചുവെന്ന് ബോർഡ് അവാസ്തവ പ്രചാരണം നടത്തുന്നത്. പല സ്ഥലങ്ങളിലും ചില ദിവസങ്ങളിൽ ഒരുകിലോ റബർ പോലും കടകളിലെത്തുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ഉൽപാദനം കൂടിയെന്ന ബോർഡിെൻറ അവകാശവാദം ഉദ്യോഗസ്ഥരുടെ നിലനിൽപിനും വ്യവസായികളുടെ ഇറക്കുമതി താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ്. ഇന്ത്യൻ ടയർ വിപണിയിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 25-30 ശതമാനം വളർച്ചയുണ്ടായി. വ്യാവസായികോൽപാദനം കുറഞ്ഞതോടെ സ്വാഭാവിക റബറിെൻറ ഇറക്കുമതിയിലും കുറവുണ്ടായി. പ്രകൃതിദത്ത റബറിെൻറ ഇറക്കുമതി കുറഞ്ഞത് ആഭ്യന്തര ഉൽപാദനം വർധിച്ചതുകൊണ്ടാണെന്ന് റബർ ബോർഡിെൻറ വാദത്തിനും അടിസ്ഥാനമില്ല. 25 ശതമാനം ചുങ്കവും ഇതരനികുതികളും അടച്ച് ഇന്ത്യയിലെ ആർ.എസ്.എസ് നാലിന് തുല്യമായ റബർ ഇറക്കുമതി ചെയ്യുമ്പോൾ നിലവിൽ 172 രൂപയാകും. കർഷകരുടെ യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടില്ലെന്നും കർഷകർക്കായി റവന്യൂ വിള ഇൻഷുറൻസ് അല്ലാതെ മറ്റു പദ്ധതികൾ ഒന്നുമില്ലെന്ന് രേഖാമൂലം കേന്ദ്ര വാണിജ്യ മന്ത്രി പാർലമെൻറിൽ മറുപടി നൽകിയിട്ടുണ്ട്. വാണിജ്യ മന്ത്രാലയത്തിന് മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ റബർ ബോർഡ് വൻവീഴ്ചയാണ് വരുത്തിയത്. ആഭ്യന്തര വിപണിയിൽ വിറ്റഴിയുന്ന റബർ ഉൽപന്നങ്ങളുടെ നിർമാണത്തിനുവേണ്ടി ഉപയോഗിക്കുന്ന പ്രകൃതിദത്ത റബറിെൻറ നിശ്ചിത ശതമാനം കർഷകരിൽനിന്ന് തന്നെ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് വ്യവസായികൾ വാങ്ങണമെന്ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയാൽ മാത്രമേ ഇനി രക്ഷയുള്ളു. റബർ തടിക്കും കുത്തനെ വിലയിടിയുകയാണ്. റബർ തടി വിപണി കേരളത്തിലെ ചില വൻകുത്തകയുടെ കൈപ്പിടിയിലാണ്. ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്താൻ സർക്കാർ സംവിധാനങ്ങൾ മടികാണിക്കുന്നു. തടിവെട്ട് തടികയറ്റുമതി യൂനിയനുകളും ഇടനിലക്കാരും ഫാക്ടറി ഉടമകളും ചേർന്നുള്ള വൻസംഘമാണ് റബർ തടിയുടെ വിലയിടിക്കുന്നത്. റബർ നിർമിത ഉൽപന്നങ്ങൾക്ക് വിപണിവില ഉയരുന്നുണ്ട്. എന്നാൽ, സ്വന്തം മണ്ണിൽ വർഷങ്ങളുടെ അധ്വാനംകൊണ്ടു വളർത്തിയെടുത്ത തടിക്ക് കർഷകർക്ക് വില കിട്ടുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story