Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപി. ജയരാജനെതിരെ...

പി. ജയരാജനെതിരെ യു.എ.പി.എ: പ്രതിരോധിക്കാൻ പാർട്ടി

text_fields
bookmark_border
യു.എ.പി.എ ചുമത്തിയ നടപടി പ്രതിഭാഗം നാളെ കോടതിയിൽ എതിർക്കും കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനെ പ്രതിചേർക്കുകയും യു.എ.പി.എ ചുമത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത സംഭവത്തിൽ സി.ബി.െഎ ഗൂഢാലോചനയെന്ന ആരോപണവുമായി സി.പി.എം. സി.ബി.െഎ നടപടിെക്കതിരെ കണ്ണൂർ ജില്ലയിൽ ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതോടൊപ്പം നിയമപരമായി നേരിടാനും പാർട്ടി തീരുമാനിച്ചു. സംസ്ഥാന സർക്കാറി​െൻറ അനുമതിയില്ലാതെയാണ് സി.ബി.െഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്ന വാദമാണ് സി.പി.എം നേതൃത്വം മുഖ്യമായും ഉയർത്തിക്കാട്ടുന്നത്. കേസിൽ കുറ്റപത്രം സ്വീകരിക്കുന്ന കാര്യം വ്യാഴാഴ്ച സി.ബി.െഎ കോടതി പരിഗണിക്കും. യു.എ.പി.എ ഉൾപ്പെടുത്തിയത് സംബന്ധിച്ച് പ്രോസിക്യൂഷൻ വ്യാഴാഴ്ച കോടതിയിൽ വിശദീകരണം നൽകും. യു.എ.പി.എ ഉൾപ്പെടുത്തി വിചാരണക്ക് അനുമതി നൽകുന്നതിനെ പ്രതിഭാഗം എതിർക്കും. യു.എ.പി.എ പ്രകാരം കോടതി വിചാരണക്ക് അനുമതി നൽകിയാൽ സെഷൻസ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സി.ബി.െഎ, കോടതിയെ സമീപിക്കുമെന്ന് സി.പി.എം മുൻകൂട്ടി കാണുന്നു. ഇതിനെതിരായി ജില്ലയിലെ മുഴുവൻ ഏരിയകളിലും വെള്ളിയാഴ്ച വൈകീട്ട് ബഹുജന കൂട്ടായ്മകൾ നടത്താൻ പാർട്ടി ജില്ല കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. ബഹുജന കൂട്ടായ്മകളിൽ മുതിർന്ന നേതാക്കളെ പെങ്കടുപ്പിച്ച് നിയമപരമായ വിശദീകരണം ജനങ്ങളിലെത്തിക്കുകയാണ് സി.പി.എം ലക്ഷ്യമിടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story