Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightjeddah 2പുണ്യഭൂമിയിൽ...

jeddah 2പുണ്യഭൂമിയിൽ പിറന്നത്​ നാല്​ ഇന്ത്യൻ കൺമണികൾ

text_fields
bookmark_border
മക്ക: പുണ്യഭൂമിയില്‍ കുഞ്ഞുങ്ങള്‍ക്ക് ജൻമം നൽകാനായതി​െൻറ സന്തോഷത്തിൽ നാല് ഇന്ത്യന്‍ തീര്‍ഥാടക ദമ്പതികൾ. നാല് കൺമണികളാണ് ഇവിടെ പിറന്നത്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. ഹജ്ജിന് മുമ്പ് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ജനിച്ചു. ഹജ്ജ് ദിനങ്ങളില്‍ മിനായിലാണ് മറ്റ് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചത്. രാജസ്ഥാനില്‍ നിന്നുള്ള സുവൈദിബമതി -മുബീന ബീഗം ദമ്പതികള്‍ക്ക് പിറന്ന മകൾക്ക് ആയിഷ എന്ന് പേരിട്ടു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള അതീക്കുല്ല‌- മേഹ്സബി ദമ്പതികള്‍ക്ക് ജനിച്ച മകന് മുഹമ്മദ് മെഹ്സബിൻ എന്ന് പേരിട്ടു. ഇവർ രണ്ട് പേരും ഹജ്ജ് നിർവഹിച്ചാണ് മടങ്ങുന്നത്. ഇത്തവണ ഹജ്ജ് നിര്‍വഹിച്ച ഇന്ത്യയില്‍ നിന്നുളള ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളാണിവർ. ഹജ്ജ് കർമങ്ങൾക്കിടെ മിനായിൽ മെഹ്താബ് അലി -അല്‍ഖമാ ഖന്നം ദമ്പതികൾക്ക് പിറന്ന മകന് മക്കയിൽ ജനിച്ചവൻ എന്ന അർഥത്തിൽ മുഹമ്മദ് മക്കി എന്ന് പേരിട്ടു. ഹരിയാനയില്‍ നിന്നുളള ഹസന്‍ മുബാറക്-ഹര്‍മിന ദമ്പതികൾ കുഞ്ഞിന് മുഹമ്മദ് മുബാറക്ക് എന്ന പേര് നല്‍കി. മക്കി ജനിച്ച മിനായിലെ അൽ ജസ്ർ ആശുപത്രിയിൽ അധികൃതർ തന്നെ കേക്ക് മുറിച്ച് ആഘോഷിച്ചു. ഇത്തവണ ഹജ്ജ് സീസണിലെ ആദ്യപിറവിയായിരുന്നു മക്കിയുടേത്. ദൈവത്തി​െൻറ അതിഥികളായി പുണ്യഭൂമിയിലെത്തിയ ഈ തീർഥാടകർ തിരിച്ചുപോകുന്നത് ഇരട്ടി സന്തോഷവുമായാണ്. ആശുപത്രി അധികൃതരും ഇന്ത്യന്‍ ഹജ്ജ് മിഷനും ഇവർക്ക് ഒരുപാട് സമ്മാനങ്ങളും നൽകി. സാബിത് മഞ്ചേരി PHOTO FTP MAKKI മെഹ്താബ് അലി -അല്‍ഖമാ ഖന്നം ദമ്പതികൾ മകൾ ആയിഷയോടൊപ്പം AYISHA സുവൈദിബമതി -മുബീന ബീഗം ദമ്പതികളും വല്യുമ്മയും ആയിഷയോടൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story