Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​വിപുല പദ്ധതികൾ...

​വിപുല പദ്ധതികൾ പ്രഖ്യാപിച്ച്​ ഖത്തർ കെ.എം.സി.സിയുടെ സുവർണ ജൂബിലി ആഘോഷം

text_fields
bookmark_border
കോഴിക്കോട്: ഖത്തർ കെ.എം.സി.സി രൂപവത്കരണത്തി​െൻറ 50ാം വാർഷികം വിവിധ പദ്ധതികൾ പ്രഖ്യാപിച്ചും കുടുംബസംഗമം നടത്തിയും ആഘോഷിച്ചു. പ്രധാനമായും മൂന്നു പദ്ധതികളാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 50 മുസ്ലിം ലീഗ് ഒാഫിസുകൾ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റുക, ബൈത്തുറഹ്മ പദ്ധതിപ്രകാരം അർഹരായ അഞ്ചുപേർക്ക് വീടുവെച്ചു നൽകുക, രക്തസാക്ഷിയായവരുടെ മക്കൾക്ക് തുടർ വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുക എന്നീ പദ്ധതികൾക്കുള്ള മുഴുവൻ സാമ്പത്തിക ചെലവുകളും ഖത്തർ കെ.എം.സി.സി നേരിട്ട് വഹിക്കും. പ്രവാസത്തി​െൻറ നാൾവഴികളിലെ ചരിത്രവും പ്രതിസന്ധിയും അനുഭവസ്ഥർ വിശദീകരിച്ചു. ജെ.ഡി.ടി ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. എസ്.എ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ആർ.ഒ. അബ്ദുൽ കലാം, ടി.സി. മുഹമ്മദ്, എ.പി. അഹമ്മദ്, കമാൽ വരദൂർ എന്നിവരെ ആദരിച്ചു. പ്രവാസത്തി​െൻറ 25 വർഷം പൂർത്തിയായ സംഘടനയുടെ നേതൃനിരയിലുള്ളവരെയും ആദരിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.കെ. മുനീർ എം.എൽ.എ, പാറക്കൽ അബ്ദുല്ല എം.എൽ.എ, കെ.എം. ഷാജി എം.എൽ.എ, മുഹമ്മദ് അലി പാലക്കാട്, എം.പി. ഷാഫി ഹാജി, ടി.വി. അബ്ദുൽ ഖാദർ ഹാജി എന്നിവർ സംസാരിച്ചു. അബ്ദുന്നാസിർ നാച്ചി സ്വാഗതവും ജാഫർ തയ്യിൽ നന്ദിയും പറഞ്ഞു. സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം അടുത്തവർഷം ഖത്തറിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story