Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗൗരി ലങ്കേഷി​െൻറ...

ഗൗരി ലങ്കേഷി​െൻറ കൊലപാതകം ഞെട്ടിക്കുന്നത്​ –മുഖ്യമ​ന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: വർഗീയതക്കും അഴിമതിക്കുമെതിരെ ശക്തമായി നിലകൊണ്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊെന്നന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കർണാടകത്തിൽ പുരോഗമന മതനിരപേക്ഷ ചിന്തകൾ ശക്തിപ്രാപിക്കുന്ന ഘട്ടത്തിലാണ്, കൽബുർഗിയെ കൊന്ന രീതിയിൽ ഗൗരി ലങ്കേഷി​െൻറ ജീവനെടുത്തത്. കൊലയാളികളെയും അവരുടെ ഉദ്ദേശ്യത്തെയും ജനങ്ങൾക്കും നിയമത്തിനും മുന്നിൽ കൊണ്ടുവരാൻ കർണാടക സർക്കാറിന് എത്രയുംവേഗം കഴിയുമെന്ന് പ്രത്യാശിക്കുന്നു. മതനിരപേക്ഷതയിൽ അടിയുറച്ച് വിശ്വസിക്കുകയും നിർഭയം മാധ്യമപ്രവർത്തനം നടത്തുകയും ചെയ്ത ഗൗരി ലങ്കേഷി​െൻറ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story