Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസഞ്ചാരം വേറിട്ട...

സഞ്ചാരം വേറിട്ട വഴികളിലൂടെ; അൽഫോൻസിന്​ ഒടുവിൽ കേന്ദ്രമന്ത്രി സ്ഥാനം

text_fields
bookmark_border
കോട്ടയം: വേറിട്ട വഴികളിലൂടെ സഞ്ചരിച്ച അൽഫോൻസ് കണ്ണന്താനത്തി​െൻറ കേന്ദ്രമന്ത്രി സ്ഥാനം കോട്ടയത്തിനും കേരളത്തിനും അഭിമാനം. ഇടതുസഹയാത്രികനായി ബി.ജെ.പിയിലേക്ക് ചേക്കേറി മൂന്നാം വർഷം മോദി മന്ത്രിസഭയിൽ കേരളത്തിൽനിന്നുള്ള ആദ്യ പ്രതിനിധിയെന്ന പ്രത്യേകതയുമുണ്ട്. 1953ൽ കണ്ണന്താനം വീട്ടിൽ കെ.വി. ജോസഫി​െൻറയും ബ്രിജിത്ത് ജോസഫി​െൻറയും മകനായി ജനനം. മണിമല സ​െൻറ് ജോർജ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിൽ റാങ്ക് നേടി. 1979-ൽ എട്ടാം റാേങ്കാടെ സിവിൽസർവിസ് പാസായി. ദേവികുളം സബ്കലക്ടറായാണ് ഒൗദ്യോഗിക ജീവിതം തുടങ്ങി. 1988-1991കാലഘട്ടത്തിൽ കോട്ടയം കലക്ടറായി ഇന്ത്യയിലെ പ്രഥമ സമ്പൂർണ സാക്ഷരത നഗരമാക്കി മാറ്റി ചരിത്രമെഴുതി. 1989 ജൂൺ 25നാണ് കോട്ടയം നഗരത്തിലെ മുഴുവൻ ജനങ്ങളെയും അക്ഷരമെഴുതിച്ചത്. ഒാേട്ടാക്ക് മീറ്റർ നിർബന്ധമാക്കിയും മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകളെ വഴിയിലിറങ്ങി പിടികൂടിയും ജനകീയ കലക്ടർ പരിവേഷവും നേടിയിരുന്നു. ഡൽഹി െഡവലപ്മ​െൻറ് അതോറിറ്റി കമീഷണറായിരിക്കെ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്തി വൻകിടക്കാരെയും രാഷ്ട്രീയക്കാരെയും ഞെട്ടിച്ചിരുന്നു. എട്ടുവർഷത്തെ ഉദ്യോഗസ്ഥ ജീവിതം ബാക്കിനിൽക്കെ രാജിവെച്ച് ഇടതുപക്ഷത്തോടൊപ്പം ചേർന്ന് രാഷ്ട്രീയ പ്രവേശനം. 2006ൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ സി.പി.എം സ്വതന്ത്രനായി മത്സരിച്ച് വിജയം നേടി നിയമസഭയിലെത്തി. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വികസനം സാധ്യമാക്കിയ വർഷമായിരുന്നു 2006-2011 കാലഘട്ടം. സിവിൽസർവിസിലും രാഷ്ട്രീയത്തിലും ജനകീയ ഭരണാധികാരിയെന്ന പേരെടുത്തശേഷമാണ് ഇടതുപക്ഷത്തെ കൈയൊഴിഞ്ഞ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ബി.ജെ.പി അധികാരത്തിലെത്തുമെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞുള്ള ചാഞ്ചാട്ടത്തിലും കാര്യമായ സ്ഥാനങ്ങൾ ലഭിച്ചിരുന്നില്ല. 2011 മാർച്ച് 24ന് ദൽഹിയിൽ നടന്ന ചടങ്ങിൽ അഖിലേന്ത്യ പ്രസിഡൻറ് നിതിൻ ഗഡ്കരിയിൽനിന്നാണ് ബി.ജെ.പി അംഗത്വമെടുത്തത്. മോദിയുടെ അടുപ്പടക്കാരനായി മാറിയതോടെ ബി.ജെ.പി നിർവാഹക സമിതി അംഗവുമായി. ഇതിനിടെ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ തലസ്ഥാനനഗരമായ ചണ്ഡിഗഡിൽ ഭരണചുമതല നൽകിയെങ്കിലും എതിർപ്പുമൂലം നടപടി മരവിപ്പിച്ചു. മിൽമ മാനേജിങ് ഡയറക്ടർ, ഡൽഹി െഡവലപ്പ്മ​െൻറ് അതോറിറ്റി കമീഷണർ, കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡ് കമീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ച അൽഫോൻസ് കണ്ണന്താനം മണിമലക്കാർക്ക് പ്രിയങ്കരനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story