Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2017 1:59 PM IST Updated On
date_range 1 Sept 2017 1:59 PM ISTഗുരുജയന്തി ആഘോഷം
text_fieldsbookmark_border
തൊടുപുഴ: ശ്രീനാരായണ ഗുരുവിെൻറ 163ാമത് ജയന്തി ആഘോഷം ശ്രീനാരായണ ധർമവേദി ആഭിമുഖ്യത്തിൽ ജില്ലയിൽ ബുധനാഴ്ച ആഘോഷിക്കും. ഇടുക്കി-നെടുങ്കണ്ടം യൂനിയെൻറ ആഭിമുഖ്യത്തിൽ രാവിലെ 10ന് വർണശബളമായ ജയന്തി ഘോഷയാത്ര ഉണ്ടാകും. തുടർന്ന് കമ്യൂണിറ്റി ഹാളിൽ ചേരുന്ന മതസൗഹാർദ സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് ചെയർമാൻ കെ.കെ. പുഷ്പാംഗദൻ ജയന്തി സന്ദേശം നൽകും. യൂനിയൻ പ്രസിഡൻറ് അഡ്വ. എസ്.എൻ. ശശികുമാർ അധ്യക്ഷത വഹിക്കും. വനം വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം പി.എൻ. വിജയൻ യൂത്ത് മൂവ്മെൻറിെൻറ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ചതയസദ്യയും കലാപരിപാടികളും അരങ്ങേറും. ഉടുമ്പൻചോല ശാഖയുടെ ആഭിമുഖ്യത്തിൽ രാവിലെ 11ന് ടൗണിൽ ചേരുന്ന ജയന്തി സമ്മേളനം സംസ്ഥാന വൈസ് ചെയർമാൻ കെ.കെ. പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്യും. രാജകുമാരി ടൗണിൽ ശാന്തമ്പാറ, ആനച്ചാൽ, രാജകുമാരി ശാഖകളുടെ ആഭിമുഖ്യത്തിൽ ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് മൈതാനിയിൽനിന്ന് ചതയദിന ഘോഷയാത്ര ആരംഭിക്കും. മൂന്നിന് പൊതുസമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് ചെയർമാൻ കെ.കെ. പുഷ്പാംഗദൻ അധ്യക്ഷത വഹിക്കും. ഇലക്ട്രിക് പോസ്റ്റുകൾ റോഡിന് നടുവിൽ അടിമാലി: റോഡ് വികസനത്തിന് തടസ്സമായി വൈദ്യുതി പോസ്റ്റുകൾ. ആനച്ചാൽ-ഈട്ടിസിറ്റി-മേരിലാൻറ് റോഡിലാണ് വൈദ്യുതി പോസ്റ്റുകൾ റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്നത്. വീതികൂട്ടൽ ഉൾെപ്പടെ ജോലി നടന്നപ്പോൾ പോസ്റ്റുകൾ റോഡിന് നടുവിലാവുകയായിരുന്നു. ഇവ മാറ്റിസ്ഥാപിച്ചാെല റോഡ് വികസനം യാഥാർഥ്യമാകൂ. വിഷയം വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് വൈദ്യുതി വകുപ്പിനെ അറിയിച്ചെങ്കിലും നടപടിയില്ല. വൈദ്യുതി മന്ത്രിയുടെ വീട്ടിൽനിന്ന് 10 കിലോമീറ്റർ ഉള്ളിലാണ് ഈ റോഡ്. വൈദ്യുതി വകുപ്പിെൻറ നടപടിക്കെതിരെ മന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളിലേറെയും ഇവിടെ വരാറുണ്ട്. റോഡ് തകർച്ചയിലായതിനാൽ വിനോദ സഞ്ചാരികളടക്കം ദുരിതത്തിലുമാണ്. മേരിലാൻറിലേക്ക് ബസ് സർവിസ് ഉണ്ടായിരുന്നത് റോഡ് തകർന്നതോടെ നിലച്ചു. തീർഥാടനവും കൃപാഭിഷേകവും കട്ടപ്പന: അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ മരിയൻ തീർഥാടനവും കൃപാഭിഷേകവും ഏകദിന ബൈബിൾ കൺെവൻഷനും ശനിയാഴ്ച നടക്കും. ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വാളന്മനാൽ നേതൃത്വം നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story