Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒാണത്തിന്​ സുരക്ഷ...

ഒാണത്തിന്​ സുരക്ഷ മുൻകരുതലുമായി പൊലീസ്​

text_fields
bookmark_border
കോട്ടയം: ഒാണത്തിന് ജില്ലയിൽ മുഴുവൻ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ പ്രധാനസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെയും പരിസരങ്ങളിലും സെപ്റ്റംബർ ഒന്നുമുതൽ ഒാണാഘോഷങ്ങൾ അവസാനിക്കുന്നതുവരെ സുരക്ഷ മുൻകരുതലുകൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് അറിയിച്ചു. രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളില്‍ പൊലീസ് വാഹനങ്ങളിലും കാല്‍നട പട്രോളിങ്ങും ക്രമീകരിച്ചിട്ടുണ്ട്. തിരേക്കറിയ സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും പോക്കറ്റടി, പിടിച്ചുപറി എന്നിവ തടയാൻ വനിത പൊലീസ്, നിഴൽ പൊലീസ് ഉള്‍പ്പെടെയുള്ളവരെ വിന്യസിച്ചിട്ടുണ്ട്. ട്രാഫിക് നിയന്ത്രിക്കാൻ പ്രധാന ടൗണുകളിൽ അധികമായി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മദ്യപിച്ചും അമിതവേഗതയിലും വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക വാഹന പരിശോധന ക്രമീകരിച്ചിട്ടുണ്ട്. വ്യാജമദ്യം ഉൽപാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും തടയാൻ എക്സൈസ് വകുപ്പുമായി യോജിച്ച് പരിശോധന നടത്താൻ നടപടി സ്വീകരിച്ചു. പൊതു സ്ഥലങ്ങളില്‍ മദ്യപാനം തടയുന്നതിന് ഫലപ്രദമായ രീതിയില്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ലഹരിപദാര്‍ഥങ്ങൾ, ഇതര ജില്ല-സംസ്ഥാനങ്ങളിൽനിന്ന് കടത്തുന്നത് തടയാൻ ദീര്‍ഘദൂര ബസുകളടക്കമുള്ള വാഹനങ്ങൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ എന്നിവ കർശന പരിശോധന നടത്തും. സുരക്ഷ നിർദേശങ്ങൾ 1. ഓണാവധിയോടനുബന്ധിച്ച് വീട് പൂട്ടി ദൂരയാത്ര പോകുന്നവര്‍, ആ വിവരം ബന്ധപ്പെട്ട സ്റ്റേഷനിൽ അറിയിക്കുക. യാത്രപോകുമ്പോള്‍ വീടുകളില്‍ സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാതിരിക്കുക. 2. ഓണക്കാലത്ത് മോഷണശ്രമങ്ങൾ കൂടുതൽ നടക്കാറുള്ളതിനാൽ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ വിലപിടിപ്പുള്ള ആഭരണങ്ങൾ പരമാവധി കുറച്ച് ഉപയോഗിക്കുക. ഇതര സംസ്ഥാനതൊഴിലാളികൾ, നാടോടി സംഘങ്ങൾ, യാചകർ എന്നീ വേഷങ്ങളിൽ കവർച്ചക്കാർ എത്തുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. 3. ഓണക്കാലത്ത് ടൗണിലേക്ക് ഷോപ്പിങിനും മറ്റുമായി വരുന്നവർ കഴിവതും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുക. സ്വന്തം വാഹനത്തിൽ വരുന്നവർ വാഹനം പാർക്ക് ചെയ്യുമ്പോൾ സുരക്ഷിതമായി ലോക്ക് ചെയ്തിട്ടുണ്ടോയെന്നും ഗതാഗതതടസ്സം ഉണ്ടാക്കിയിട്ടില്ലെന്നും ഉറപ്പുവരുത്തുക. കൂടാതെ മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാകാത്തതരത്തില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക. 4. പൊതുസ്ഥലങ്ങളിൽ മദ്യപാനം ഒഴിവാക്കുക. ഇതേതുടർന്ന് പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ലഹരിവസ്തുക്കൾ/വ്യാജമദ്യം എന്നിവയുടെ ഉപയോഗം തടയാൻ പൊലീസിനെ സഹായിക്കുക. ഓണക്കാലത്ത് വ്യാജമദ്യവിൽപന ശ്രദ്ധയിൽപെട്ടാൽ പൊലീസിനെയോ എക്സൈസിനെയോ അറിയിക്കുക. 5. ആഘോഷവേളകളിൽ പടക്കം, പൂത്തിരി മുതലായവ അശ്രദ്ധമായി ഉപയോഗിക്കരുത് 6. തിരക്കേറിയ സ്ഥലങ്ങളിൽ പോകുമ്പോൾ കൂടെയുള്ള കുട്ടികൾ, വൃദ്ധർ തുടങ്ങിയവർ കൂട്ടംതെറ്റാതെ സൂക്ഷിക്കുക. അപകടസാധ്യതകൾ കുഞ്ഞുങ്ങളെ പറഞ്ഞുമനസ്സിലാക്കുക. 7. ദൂരയാത്ര ചെയ്യുന്നവര്‍ വെളിച്ചക്കുറവ് ഉള്ളപ്പോഴും ഉറക്കക്ഷീണമുള്ളപ്പോഴും വാഹനമോടിക്കാതിരിക്കുക. പല അപകടങ്ങളും പുലർവേളകളിലാണ് കൂടുതലുണ്ടാകുന്നത്, ഡ്രൈവർ മയങ്ങിപ്പോകുന്നതാണ് കാരണം. അത്തരം അവസരങ്ങളിൽ വിശ്രമിച്ചശേഷം മാത്രം വാഹനമോടിക്കുക. മദ്യപിച്ചും അമിതവേഗത്തിയിലും വാഹനമോടിക്കരുത്. സീറ്റ് ബൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കേണ്ട വാഹനങ്ങളിൽ അത് നിർബന്ധമായും ചെയ്യുക. 8. അപകടസാധ്യതകൾ, സുരക്ഷഭീഷണി, ക്രമസമാധാന പ്രശ്‌നങ്ങൾ എന്നിവ ഒഴിവാക്കാൻ എല്ലാ സഹായത്തിനും ജില്ല പൊലീസ് ഒപ്പമുണ്ടാകും. 9. പൊതുജനങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാകുന്നവിധം ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ഒഴിവാക്കുക. 10. പൊതുനിരത്തുകൾ കൈയേറിയുള്ള ആഘോഷപരിപാടി ഒഴിവാക്കുക. 11. പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ഉദ്യോഗസ്ഥര്‍ക്ക് വ്യാജമദ്യത്തെക്കുറിച്ച് വിവരം നൽകുക. അപ്രകാരമുള്ള സംഭവങ്ങള്‍ ജില്ല സ്പെഷല്‍ ബ്രാഞ്ചിലേക്ക് വിളിക്കുക ഫോൺ: 04812563388, 1090 12. സ്ത്രീ സുരക്ഷക്കുേവേണ്ടി ആരംഭിച്ച പിങ്ക് കണ്‍ട്രോള്‍ റൂം നമ്പറില്‍ (1515) വിളിച്ച് സ്ത്രീ സുരക്ഷക്ക് വിഘാതമായ വിഷയങ്ങള്‍ അറിയിക്കുക. മദ്യപിച്ച് വാഹനമോടിച്ച 50 പേർ പിടിയിൽ കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച 50 ഡ്രൈവർമാർ പിടിയിലായി. അപകടം കുറക്കുന്നതി​െൻറ ഭാഗമായി ജില്ലയിൽ പൊലീസ് വാഹനപരിശോധയിലാണ് ഇവർ കുടുങ്ങിയത്. ബുധനാഴ്ച രാത്രി എട്ടുമുതൽ പിറ്റേന്ന് രാവിലെ എട്ടുവരെയായിരുന്നു പരിശോധന. അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 116 പേര്‍ക്കെതിരെയും മറ്റ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് 26 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. കോട്ടയം നഗരത്തിൽ വൺവേ ലംഘിച്ച 40 പേർക്കെതിരെയും നടപടിയെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story