Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:08 AM IST Updated On
date_range 31 Oct 2017 11:08 AM ISTഉയരം പ്രശ്നമല്ല, പ്രദീപിെൻറ ഇൗ കണ്ടുപിടിത്തത്തിന്
text_fieldsbookmark_border
പാലാ: ഉയരത്തിലുള്ള മരങ്ങളിൽനിന്ന് മാങ്ങ, ചക്ക, പഴങ്ങൾ, തേങ്ങ തുടങ്ങിയവ പ്രദീപിെൻറ ഉപകരണമുണ്ടെങ്കിൽ അനായാസം പറിച്ചെടുക്കാം. ആധുനിക ഫുഡ്പ്ലക്കറുകൾ സ്വന്തമായി വികസിപ്പിച്ചെടുക്കുകയാണ് രാമപുരം അണ്ണാവി വീട്ടിൽ എ.കെ. പ്രദീപ്. ഒരു തോട്ടിയിൽ വ്യത്യസ്ത േബ്ലഡുകളും വലയും െവച്ചുപിടിപ്പിച്ചാണ് മാങ്ങ, തേങ്ങ തുടങ്ങിയവ പറിച്ചെടുക്കുക. ഉയരങ്ങളിലുള്ള ശിഖരങ്ങൾ മുറിക്കൽ, വിവിധ ഫലങ്ങൾ പറിച്ചെടുക്കൽ എന്നിവക്ക് ഉപയോഗിക്കാം. തോട്ടിക്ക് ആവശ്യാനുസരണം 30 അടിവരെ ഉയരം ക്രമീകരിക്കാം. നീളം കുറച്ചും കൂട്ടിയും ലോക്ക് ചെയ്ത് ഉറപ്പിക്കുകയാണ്. പ്രത്യേക എയർക്രാഫ്റ്റ് അലോയ് പൈപ്പുകൾ ഉപയോഗിച്ചാണ് തോട്ടി നിർമാണം. ഇരുമ്പിെനക്കാൾ ബലമുണ്ടെങ്കിലും ഭാരം കുറവായതിനാൽ സ്ത്രീകൾക്കും അനായാസം ഉപയോഗിക്കാം. ഇംപോർട്ടഡ് പ്രൂണിങ് േബ്ലഡുകളാണ് തോട്ടിയിൽ ഉപയോഗിക്കുന്നത്. എത്ര കട്ടിയുള്ള ഞെടുപ്പും മുറിക്കാം. ഒരു തോട്ടി, േബ്ലഡ്, ശിഖരം അറുക്കാനുള്ള വാൾ, ചെറുഫലങ്ങൾ നിലത്തുവീഴാതെ പറിച്ചെടുക്കാനുള്ള ബാഗ്, ചക്ക പറിച്ചെടുക്കുന്ന ബാഗ് എന്നിവ ഉൾപ്പെടുന്നതാണ് ഒരു സെറ്റ്. വൈദ്യുതി വകുപ്പ് അധികൃതരടക്കം നിരവധി പേർ ശിഖരം മുറിക്കുന്നതിനുള്ള തോട്ടി ബുക്ക് ചെയ്തുകഴിഞ്ഞു. കമ്പനികളിൽനിന്ന് അസംസ്കൃത വസ്തുക്കൾ വാങ്ങി രാമപുരത്തെ പ്രദീപിെൻറ കമ്പനിയിൽ ഉപകരണം തയാറാക്കുകയാണ്. മരം കയറാനും ഉയരത്തിലെത്തി പറിച്ചെടുക്കാനുമുള്ള സംവിധാനം തയാറാക്കുന്ന തിരക്കിലാണ് പ്രദീപ്. ഫയർഫോഴ്സിനും പെയിൻറിങ് തൊഴിലാളികൾക്കും ഉപയോഗിക്കാവുന്ന കേബിൾ കോണിയുടെ നിർമാണവും പുരോഗമിക്കുകയാണ്. ഉപയോഗശേഷം ചുരുട്ടി ബാഗുകളിലാക്കി കൊണ്ടുനടക്കാമെന്നതാണ് സവിശേഷത. പാമ്പുകളെയും മറ്റും പോറൽ പോലുമേൽക്കാതെ സുരക്ഷിതമായി പിടികൂടി കാടുകളിൽ കൊണ്ടുവിടാനുള്ള ഉപകരണവും അവക്കുള്ള ബാഗുകളും പ്രദീപ് നിർമിച്ചിട്ടുണ്ട്. ശബരിമലയിലും കേരള ഫോറസ്റ്റും നിലവിൽ ഉപയോഗിക്കുന്ന പാമ്പുപിടിത്ത സംവിധാനവും പ്രദീപിെൻറ സംഭാവനയാണ്. വർഷന്തോറും ഇവയുടെ അറ്റകുറ്റപ്പണി നടത്തുന്നതും പ്രദീപ് നേരിട്ടാണ്. ഇലക്േട്രാണിക് ഐ.ടി.ഐ പൂർത്തിയാക്കിയ ശേഷമാണ് പ്രദീപ് കണ്ടുപിടിത്തങ്ങളിൽ ശ്രദ്ധിക്കുന്നത്. ഉപകരണങ്ങൾക്ക് നിയമപരമായ എല്ലാ രേഖകളും നേടിയിട്ടുണ്ട്. വന്യജീവി ഫോട്ടോഗ്രാഫർ കൂടിയാണ് ഇദ്ദേഹം. ഭാര്യ രമ്യയുടെയും മക്കളായ അഭിനവ്, ആകർഷ്, ആദർശ് എന്നിവരാണ് പിന്തുണയുമായി ഒപ്പമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story