Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:08 AM IST Updated On
date_range 31 Oct 2017 11:08 AM ISTപട്ടയ ഉപാധി ഭേദഗതി വിജ്ഞാപനത്തിൽ മുൻകാല പ്രാബല്യം കൂട്ടിച്ചേർക്കണം ^ഇൻഫാം
text_fieldsbookmark_border
പട്ടയ ഉപാധി ഭേദഗതി വിജ്ഞാപനത്തിൽ മുൻകാല പ്രാബല്യം കൂട്ടിച്ചേർക്കണം -ഇൻഫാം കോട്ടയം: കൈവശഭൂമിയുടെ പട്ടയത്തിനുള്ള വരുമാനപരിധി എടുത്തുകളഞ്ഞും കൈമാറ്റ നിയന്ത്രണങ്ങൾ ഒഴിവാക്കിയും കൃഷിഭൂമിയിലെ മരങ്ങളിൽ കർഷകന് അവകാശം അനുവദിച്ചും സംസ്ഥാന സർക്കാർ ഒക്ടോബർ 10ന് പുറപ്പെടുവിച്ച പട്ടയ ഉപാധി ഭേദഗതി വിജ്ഞാപനത്തിൽ മുൻകാല പ്രാബല്യം കൂട്ടിച്ചേർക്കണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. സർക്കാറിെൻറ പട്ടയ ഉപാധി ഭേദഗതി വിജ്ഞാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാനത്തുടനീളം കർഷകർ കാണുന്നത്. വിജ്ഞാപനത്തെ തുടർന്നുള്ള അടിയന്തര നടപടി ത്വരിതപ്പെടുത്തണം. പതിറ്റാണ്ടുകളായി കൈവശംെവച്ച് തലമുറകളായി കൃഷി ചെയ്തുവന്ന ഭൂമി കൈമാറ്റം ചെയ്യാനോ പണയംവെക്കാനോ സാധിക്കാത്തവിധം 16 ഉപാധികളുള്ള പട്ടയമായിരുന്നു മുൻസർക്കാർ നൽകിയത്. ഇതെല്ലാം റദ്ദുചെയ്തും ഭേദഗതി വരുത്തിയതുമായ പുതിയ വിജ്ഞാപനത്തിെൻറ ഗുണഫലം മുൻകാലങ്ങളിൽ ഉപാധികൾക്കു വിധേയമായി പട്ടയമെടുത്തവർക്കുകൂടി ലഭ്യമാക്കണം. ഇവരുടെ പുതിയ അപേക്ഷകൾ സ്വീകരിക്കാനുള്ള സംവിധാനം റവന്യൂ ഓഫിസുകളിൽ സജ്ജീകരിക്കണം. 1964-ലെ ഭൂപതിവ് ചട്ടം സെക്ഷൻ നാലുപ്രകാരം കൃഷിക്കും മറ്റാവശ്യങ്ങൾക്കും കടമുറികൾക്കുമുള്ള നിയന്ത്രണംകൂടി നീക്കിയാൽ മാത്രമേ കർഷകർക്ക് ഭേദഗതികൊണ്ട് പൂർണതോതിൽ പ്രയോജനമുണ്ടാവൂവെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story