Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകരുണാനിധിയുടെ...

കരുണാനിധിയുടെ സാന്നിധ്യത്തിൽ നടന്‍ വിക്രമി​െൻറ മകള്‍ വിവാഹിതനായി

text_fields
bookmark_border
നടന്‍ വിക്രമി​െൻറ മകള്‍ വിവാഹിതയായി ചെന്നൈ: ഡി.എം.കെ അധ്യക്ഷൻ എം.കരുണാനിധിയുടെ സാന്നിധ്യത്തിൽ തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമി​െൻറ മകള്‍ അക്ഷിത വിവാഹിതയായി. കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്താണ് വരൻ. ചെന്നൈ ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയില്‍ തിങ്കളാഴ്ച ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ദ്രാവിഡ ആചാര പ്രകാരം നടന്ന വിവാഹത്തിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കി. കരുണാനിധിയുടെ മകന്‍ എം.കെ.മുത്തുവി​െൻറ മകള്‍ തേന്‍മൊഴിയുടെയും കാവിന്‍കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സി.കെ.രംഗനാഥ​െൻറയും മകനാണ് മനു രഞ്ജിത്. സി.കെ ബേക്കറി ഗ്രൂപ്പ് ഡയറക്ടറാണ് മനു. കനിമൊഴി എം.പി, മുന്‍ കേന്ദ്രമന്ത്രി എം.കെ.അഴഗിരി, അദ്ദേഹത്തി​െൻറ മകന്‍ ദയ അഴഗിരി, മുന്‍ കേന്ദ്രമ്രന്തി ദയാനിധി മാരന്‍, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തേവര്‍ ജയന്തി ആഘോഷ ഭാഗമായി രാമനാഥപുരത്തായതിനാല്‍ ഡി.എം.കെ ആക്ടിങ് പ്രസിഡൻറും പ്രതിപക്ഷനേതാവുമായ എം.കെ.സ്റ്റാലിന് എത്താന്‍ സാധിച്ചില്ല. തലശ്ശേരി സ്വദേശിനി ശൈലജ ബാലകൃഷ്ണനാണ് വിക്രമി​െൻറ ഭാര്യ. ഇവര്‍ക്ക് ധ്രുവ് എന്ന മകന്‍ കൂടിയുണ്ട്. പ്രമുഖര്‍ക്കായുളള സൽക്കാരം ചൊവ്വാഴ്ച ആര്‍.എ പുരം മേയര്‍ രാമനാഥന്‍ ഹാളില്‍ നടക്കും. --------- എ.എം അഹമ്മദ് ഷാ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story