Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:57 AM IST Updated On
date_range 30 Oct 2017 10:57 AM ISTപഞ്ചായത്ത് അംഗത്തിെൻറ കാർ തകർത്തതായി പരാതി
text_fieldsbookmark_border
ആലക്കോട്: കോൺഗ്രസ് ബൂത്ത് പ്രസിഡൻറും ആലക്കോട് പഞ്ചായത്ത് അംഗവുമായ ബിജു ജോസഫിെൻറ കാർ തകർത്തനിലയിൽ. ഇതുസംബന്ധിച്ച് ബിജു തൊടുപുഴ പൊലീസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് ബിജു പറയുന്നതിങ്ങനെ: ശനിയാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിനുമുമ്പിലാണ് കാർ പാർക്ക് ചെയ്തത്. വൈകീട്ട് തിരിച്ചെത്തിയപ്പോൾ കാറിെൻറ മൂന്ന് ടയറുകൾ കുത്തിക്കീറുകയും രണ്ടു വശത്തെയും കണ്ണാടി തകർക്കുകയും ചെയ്തനിലയിൽ കണ്ടെത്തുകയായിരുന്നു. കൂടാതെ, പഞ്ചായത്തിെൻറ പ്രധാന ഗേറ്റ് പൊളിക്കുകയും ശൗചാലയത്തിെൻറ പൂട്ട് തകർക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് ആലക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് വി.എം. ചാക്കോ അധ്യക്ഷതവഹിച്ചു. തോമസ് മാത്യു, ചാർലി ആൻറണി, ജോസ് താന്നിക്കൽ, മിനി ജെറി, ലിജോ, സനുജ സുബൈർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story