Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 11:02 AM IST Updated On
date_range 29 Oct 2017 11:02 AM ISTഒാട്ടത്തിനിടെ നിർത്തിയ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ വാഹനങ്ങളുടെ കൂട്ടയിടി; ആർക്കും പരിക്കില്ല
text_fieldsbookmark_border
കോട്ടയം: ഒാട്ടത്തിനിടെ പെെട്ടന്ന് നിർത്തിയ കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ വാഹനങ്ങളുടെ കൂട്ടയിടി. ആർക്കും പരിക്കില്ല. ശനിയാഴ്ച വൈകീട്ട് അഞ്ചിന് എം.സി റോഡിൽ നാഗമ്പടത്ത് വട്ടമൂട് പാലത്തിനു സമീപമായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ബസ് നിർത്തിയതിനു പിന്നിൽ സ്വകാര്യ ബസും കാറും ഇടിക്കുകയായിരുന്നു. മുന്നില്‍ പോയ സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെത്തുടർന്ന് പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് പെട്ടെന്ന് നിർത്തുകയായിരുന്നു. കോട്ടയത്തുനിന്ന് ഏറ്റുമാനൂരിലേക്ക് പോയ ശ്രീലക്ഷ്മി ബസ് കെ.എസ്.ആർ.ടി.സിക്ക് പിന്നിലിടിച്ച് സ്വകാര്യ ബസിെൻറ ചില്ല് തകർന്നു. യാത്രക്കാര്‍ സീറ്റില്‍നിന്ന് വീണെങ്കിലും ആർക്കും പരിക്കില്ല. സ്വകാര്യ ബസിനു പിന്നില്‍ ഇടിച്ച കാറിനു നേരിയ കേടുപാടുകൾ സംഭവിച്ചു. ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. മദ്യലഹരിയിൽ പൊലീസുകാരോട് തട്ടിക്കയറിയ അഭിഭാഷകെനതിരെ കേസ് കോട്ടയം: മദ്യലഹരിയിൽ നഗരമധ്യത്തിൽ ബഹളംവെക്കുകയും പൊലീസുകാരോട് തട്ടിക്കയറുകയും ചെയ്ത അഭിഭാഷകനെതിരെ കേസ്. ചെങ്ങളം സ്വദേശിയായ അഭിഭാഷകനെതിരെയാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി കോടിമതയിലാണ് സംഭവം. ചിങ്ങവനം ഭാഗത്തുനിന്ന് ചെങ്ങളം ഭാഗത്തേക്ക് കാറിൽ അഭിഭാഷകനും സുഹൃത്തുക്കളും പോകുകയായിരുന്നു. കോടിമതയിലെത്തിയപ്പോൾ പമ്പിനു സമീപം കാർ നിർത്തി. മദ്യലഹരിയിലായിരുന്ന അഭിഭാഷകൻ വീണ്ടും കാർ ഒാടിക്കാൻ ശ്രമിച്ചത് സുഹൃത്തുക്കൾ ചോദ്യംചെയ്തത് വാക്കേറ്റത്തിൽ കലാശിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും തട്ടിക്കയറുകയായിരുന്നു. മദ്യപിച്ച് ബഹളംവെച്ചതിനും പൊലീസുകാരനോട് തട്ടിക്കയറി ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തെതന്ന് പൊലീസ് പറഞ്ഞു. പ്രവാചകൻ മുഹമ്മദ് നബി അനുസ്മരണവും മാനവസംഗമവും നവംബർ നാലിന് കോട്ടയം: താഴത്തങ്ങാടി മുസ്ലിം കൾച്ചറൽ ഫോറം ആഭിമുഖ്യത്തിൽ പ്രവാചകൻ മുഹമ്മദ് നബി അനുസ്മരണവും മാനവസംഗമവും നവംബർ നാലിന് വൈകീട്ട് 6.30ന് ഇടയ്ക്കാട്ടുപള്ളി പാരിഷ് ഹാളിൽ നടക്കും. ജസ്റ്റിസ് കെ.ടി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മുസ്തഫ ബാഫഖി തങ്ങൾ കൊയിലാണ്ടി, താഴത്തങ്ങാടി ജുമാമസ്ജിദ് ഇമാം ഹാഫിസ് സിറാജുദ്ദീൻ ഹസനി, മുൻ ഡി.െഎ.ജി കുഞ്ഞുമൊയ്തീൻകുട്ടി, കോട്ടയം വലിയപള്ളി വികാരി മോനായി കെ. ഫിലിപ്, തളിയിൽക്ഷേത്രം മുൻ മേൽശാന്തി ഹരിദാസ് തട്ടതിരി, കൗൺസിലർമാരായ സത്യനേശൻ, കുഞ്ഞുമോൻ േമത്തർ, ഉനൈസ് പാലമ്പറമ്പിൽ, മുഹമ്മദ് സാലിഹ് ചക്രപ്പുര എന്നിവർ സംസാരിക്കും. 'മുഹമ്മദ് നബി മാനവികതയുടെ പ്രവാചകൻ' വിഷയത്തിൽ അനുസ്മരണവും നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story