Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:02 AM IST Updated On
date_range 27 Oct 2017 11:02 AM ISTമതപുരോഹിതരുടെ രക്തദാനം 29ന്
text_fieldsbookmark_border
കോട്ടയം: മാനവരക്ഷക്കായി വിവിധ മതപുേരാഹിതർ രക്തദാനം നടത്തും. പാലാ റോട്ടറി ക്ലബ് ആഭിമുഖ്യത്തില്‍ 29ന് രാവിലെ 11ന് പാലാ മരിയന്‍ മെഡിക്കല്‍ സെൻററിൽ കെ.എം. മാണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ഡോ. ടെസി കുര്യന്‍ അധ്യക്ഷത വഹിക്കും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഭാഷണവും ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. കുര്യന്‍ ജോസഫ്, ഡോ. മാത്യു തോമസ്, ഡോ. ജോസ് കുരുവിള, സന്തോഷ് മാറ്റേല്‍ എന്നിവര്‍ പങ്കെടുത്തു. ആധാര്‍ ലിങ്ക് ചെയ്യാത്തതിെൻറ പേരിൽ റേഷൻ നിഷേധിക്കരുതെന്ന് കോട്ടയം: ആധാര്‍ ലിങ്ക് ചെയ്യാത്തതിെൻറ പേരിൽ റേഷൻ നിഷേധിക്കരുതെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആധാര്‍ ബന്ധിപ്പിച്ചില്ലെന്ന കുറ്റം ആരോപിച്ച് റേഷന്‍ നിഷേധിക്കരുത്. റേഷന്‍ കാര്‍ഡിലെ പേരുതിരുത്താന്‍ അവസരം നല്‍കാതെ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ഉത്തരവിറക്കിയ നടപടി പ്രതിഷേധാര്‍ഹമാണ്. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നവംബർ ആറു മുതൽ മുതല്‍ റേഷന്‍കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷൻ, ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് കടകള്‍ അടച്ചിട്ട് സമരം നടത്തുന്നത്. സപ്ലൈകോ നെല്ല് സംഭരണം മന്ദഗതിയിലായത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. റേഷൻ വിതരണത്തിനായി പൊന്‍കുന്നത്തെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ സൂക്ഷിച്ച 200 ചാക്ക് കുത്തരിയും 100 ചാക്ക് ഗോതമ്പും കാണാതായ സംഭവം വിജിലൻസ് അന്വേഷിക്കണം. സപ്ലൈകോ റേഷൻ വിതരണം ഏറ്റെടുത്തതോടെ മുഴുവന്‍ ഗോഡൗണുകളിലും അരി തിരിമറി നടത്തുന്നുണ്ട്. കോഴിക്കോട്, ആലപ്പുഴ, പൊന്‍കുന്നം, തിരുവനന്തപുരം, പാലാ ഡിപ്പോകളിലാണ് ഏറ്റവും കൂടുതല്‍ തിരിമറി നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ശനിയാഴ്ചകളിലും ആരോഗ്യകേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യം കോട്ടയം: മീസിൽസ്, റൂബല്ല വാക്സിനേഷനായി പൊതുജനങ്ങൾ കൂടുതലായി സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും എത്തുന്നതിനാൽ കൂടുതൽ സൗകര്യമേർപ്പെടുത്തി. ബുധനാഴ്ച സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നടത്തുന്ന ക്ലിനിക്കുകൾക്ക് പുറമെ ശനിയാഴ്ചകളിലും വാക്സിനേഷൻ നൽകുെമന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. എം.ആർ. വാക്സിനേഷൻ പരിപാടി പൂർത്തിയാക്കുന്നതുവരെ ഈ സൗകര്യം ലഭ്യമാകും. മറ്റ് പ്രവൃത്തി ദിനങ്ങളിൽ സ്കൂളുകളിലും അംഗൻവാടികളിലും തെരഞ്ഞെടുത്ത മറ്റ് കേന്ദ്രങ്ങളിലും ക്യാമ്പുകൾ നടത്തും. ഒക്ടോബർ മൂന്നിന് ആരംഭിച്ച പരിപാടിയിൽ കുട്ടികൾക്ക് ഗൗരവ പാർശ്വഫലങ്ങൾ കണ്ടെത്തിയില്ലെന്നും കുത്തിവെപ്പ് എടുക്കാത്തവർ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story