Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭിന്നശേഷിക്കാരായ...

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി​ കൂട്ടായ്​മ; അവകാശപ്രഖ്യാപനം വേറിട്ടതായി

text_fields
bookmark_border
കോട്ടയം: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി അക്ഷരനഗരിയിൽ നടന്ന അവകാശപ്രഖ്യാപന കൂട്ടായ്മ വേറിട്ടതായി. സ്‌പെഷല്‍ സ്‌കൂളുകളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കുട്ടികൾ, അധ്യാപകർ, ജീവനക്കാർ, രക്ഷിതാക്കൾ, മാനേജ്മ​െൻറ് പ്രതിനിധികൾ എന്നിവയുടെ സംയുക്ത സംഘടനയായ സേക്രഡി​െൻറ നേതൃത്വത്തിൽ കോട്ടയം കലക്ടറേറ്റിനുമുന്നിലാണ് സമരം നടന്നത്. കനത്തവെയിലിൽ അവഗണിച്ച് കലക്ടേറ്റ് പടിക്കൽ ഒത്തുചേർന്നവർ ഏറെവലഞ്ഞു. രാവിലെ 10 മുതൽ സമരവേദിയിലേക്ക് ഭിന്നശേഷിക്കാരായ കുട്ടികളടക്കം എത്തിയെങ്കിലും11.20നാണ് പരിപാടി തുടങ്ങിയത്. ഇതിനിടെ, തളർന്ന കുട്ടികൾ വഴിയോരത്തെ തണൽ തേടി അലഞ്ഞു. ചിലർ സമീപത്തെ ഒാേട്ടായിൽ അഭയംതേടിയപ്പോൾ മറ്റുള്ളവർ കുടചൂടി വെയിലിനെ അതിജീവിച്ചു. അമ്മമാരുടെ സാരിത്തുമ്പിൽ അഭയംതേടിയ ചിലർ അന്തരീക്ഷത്തിലുയർന്ന മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു. ആവശ്യങ്ങളെഴുതി പ്ലക്കാഡുകൾ ഉയർത്തിപ്പിടിച്ചും പ്രതിഷേധത്തിൽ അവർ കണ്ണിചേർന്നു. സമ്മേളനം കെ.എം. മാണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ളവരുടെ സംരക്ഷണം സര്‍ക്കാറി​െൻറ കടമയും സമൂഹത്തി​െൻറ ഉത്തരവാദിത്തവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണി എം.പി അധ്യക്ഷതവഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ, പി.സി. ജോർജ് എം.എൽ.എ, കോട്ടയം നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ. സോന, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിൽ, സീറോ മലബാര്‍ സോഷ്യല്‍ മിഷന്‍ ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മുഹമ്മദ് നദീർ മൗലവി, ഡോ.പി.എ. സുകുമാരൻ, അഡ്വ. വി.ബി. ബിനു, ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി എന്നിവർ സംസാരിച്ചു. വിവിധ സ്‌പെഷൽ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ, രക്ഷിതാക്കൾ, ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ മാര്‍ ഏലിയ കത്തീഡ്രല്‍ അങ്കണത്തില്‍നിന്ന് ആരംഭിച്ച അവകാശസംരക്ഷണ റാലിയിൽ നൂറുകണക്കാളുകൾ പെങ്കടുത്തു. താനടക്കം ജനപ്രതിനിധികൾ ഭിന്നശേഷിക്കാർക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് പി.സി. ജോർജ് കോട്ടയം: താനടക്കമുള്ള ജനപ്രതിനിധികള്‍ ഭിന്നശേഷിക്കാർക്കായി ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. കോട്ടയം കലക്ടറേറ്റിനുമുന്നിൽ സ്പെഷൽ സ്കൂളിലെ വിദ്യാർഥികളുടെ അവകാശപ്രഖ്യാപന കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം. മാണി എം.എൽ.എ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജോസ് കെ. മാണി എം.പി തുടങ്ങിയ ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും വേദിയിലിരുത്തിയായിരുന്നു പി.സി. ജോർജി​െൻറ പരിഹാസം. രണ്ടെണ്ണം പറയാനുറച്ചായിരുന്നു പി.സി. ജോർജ് മൈെക്കടുത്തത്. താനടക്കം ജനപ്രതിനിധികൾ വലിയവായിൽ പ്രസംഗിക്കുന്നതല്ലാതെ ഭിന്നശേഷിക്കാർക്കായി ഒന്നും ചെയ്തിട്ടില്ല. 28 വർഷമായി എം.എൽ.എയായിട്ടും തനിക്ക് ഒന്നും ചെയ്യാനായില്ല. കെ.എം. മാണിയും തിരുവഞ്ചൂർ രാധാകൃഷ്ണനും മന്ത്രിയായിട്ടും ജോസ് കെ. മാണി 10 വർഷമായി എം.പിയായിട്ടും ഒന്നും ചെയ്തില്ല. ഇനിയെങ്കിലും അതുമിതും ചെയ്െതന്നുപറഞ്ഞ് കബളിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story