Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:59 AM IST Updated On
date_range 27 Oct 2017 10:59 AM ISTപുഷ്പ ഇനി എബിയുടെ സ്നേഹത്തണലിൽ
text_fieldsbookmark_border
കല്ലറ: . കല്ലറ മഹിള മന്ദിരത്തിലെ അംഗം പുഷ്പയും മണർകാട് എട്ടുപറയിൽ എബിയും തമ്മിലുള്ള വിവാഹ രജിസ്േട്രഷൻ വെള്ളിയാഴ്ച രാവിലെ പത്തിന് കടുത്തുരുത്തി സബ് രജിസ്ട്രാർ ഓഫിസിൽ നടക്കും. തുടർന്ന് കല്ലറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വിവാഹ സൽക്കാരവും നടക്കും. അനാഥരായ വനിതകളെ സംരക്ഷിക്കുന്ന സാമൂഹിക നീതി വകുപ്പിെൻറ കീഴിലുള്ള ജില്ലയിലെ ഏകസ്ഥാപനത്തിലെ അംഗമാണ് പുഷ്പ. മാതാപിതാക്കളും ബന്ധുക്കളും ഇല്ലാത്ത പുഷ്പയെ 2011ലാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി കല്ലറയിലെ മഹിള മന്ദിരത്തിൽ എത്തിക്കുന്നത്. മധുരവേലി അങ്കണവാടി ഹെൽപറായി ജോലി ചെയ്തുവരുകയായിരുന്നു പുഷ്പ. മണർകാട് കവലയിൽ ഓട്ടോ ൈഡ്രവറായി ജോലി ചെയ്യുകയാണ് എബി. സാമൂഹിക നീതി വകുപ്പിെൻറ എല്ലാ നിയമങ്ങളും അനുസരിച്ചാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തിനായി ഒരു ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് വിവാഹത്തിന് അണിയുന്നതിനായി സ്വർണാഭരണങ്ങളും വാങ്ങി. നാട്ടുകാരുടെ സഹായത്തോടെ വിവാഹം ആഘോഷമാക്കി മാറ്റുന്നതിനുള്ള തയാറെടുപ്പും നടത്തിയിട്ടുണ്ട്. എബിയുടെ സുഹൃത്ത് വഴിയായിരുന്നു കല്യാണാലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story