Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:21 AM IST Updated On
date_range 26 Oct 2017 11:21 AM ISTഒടുവിൽ നീതി; കുടിയൊഴിപ്പിക്കപ്പെട്ട 161 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി
text_fieldsbookmark_border
ചെറുതോണി: പെരിഞ്ചാംകുട്ടിയിലെ തേക്ക് പ്ലാേൻറഷനിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 161 ആദിവാസി കുടുംബങ്ങൾക്ക് ഇനി സ്വന്തം ഭൂമി. കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് രക്ഷനേടാൻ വാസയോഗ്യമായ ഭൂമി ആവശ്യപ്പെട്ട് ചിന്നക്കനാലിൽ ആരംഭിച്ച സമരം കലക്ടറേറ്റിനുമുന്നിൽ കുടിൽ കെട്ടിയുള്ള താമസം വരെ എത്തിയിരുന്നു. 2008 സെപ്റ്റംബർ അഞ്ചിനാണ് ചിന്നക്കനാലിലെ സിങ്കുകണ്ടം മേഖലയിൽ താമസിക്കുന്ന 113 കുടുംബങ്ങൾ കാട്ടാനക്കൂട്ടത്തിെൻറ ആക്രമണം ഭയന്ന് പെരിഞ്ചാംകുട്ടിയിൽ എത്തുന്നത്. തേക്ക് പ്ലാേൻറഷനിൽ കുടിയേറിത്താമസിക്കാൻ ശ്രമിച്ച ഇവരെ അധികാരികൾ തടഞ്ഞു. തുടർന്ന് ആദിവാസികൾ ദേവികുളം ഡി.എഫ്.ഒ ഓഫിസിനുമുന്നിൽ സമരം തുടങ്ങി. തീരുമാനമാകാതെവന്നതോടെ സമരനേതാവ് ബിജു മരത്തിൽ കയറി ആത്മഹത്യഭീഷണി മുഴക്കി. ഇതോടെ മന്ത്രി ഇടപെട്ട് ഇവർക്ക് അനുയോജ്യമായ ഭൂമി നൽകാമെന്ന് വാഗ്ദാനം നൽകി. ഇതിൽ വിശ്വസിച്ച് ആദിവാസികൾ 2008 സെപ്റ്റംബർ 13മുതൽ വാത്തിക്കുടിയിലെ ൈട്രബൽ ഹോസ്റ്റലിൽ താമസിക്കാൻ തുടങ്ങി. ഒരു മാസം കഴിഞ്ഞിട്ടും സർക്കാർ വാക്കുപാലിച്ചില്ല. തുടർന്ന് 2008ഒക്ടോബർ 14മുതൽ 17ദിവസം സെക്രേട്ടറിയറ്റിനുമുന്നിൽ സമരം നടത്തി. ഇവിടെയും സർക്കാറിെൻറ ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. 2009 ജനുവരിവരെ കാത്തിരുന്നിട്ടും ഭൂമി ലഭിക്കാതെവന്നതോടെ ആദിവാസികൾ കൂട്ടത്തോടെ പെരിഞ്ചാംകുട്ടി തേക്ക് പ്ലാേൻറഷൻ കൈയേറി കുടിൽ കെട്ടി താമസം തുടങ്ങി. ഇവരോടൊപ്പം ഭൂരഹിതരും അല്ലാത്തവരുമായ നിരവധി പേരും താമസം തുടങ്ങി. കുടിയൊഴിപ്പിക്കപ്പെട്ടവരിൽ അർഹതയുണ്ടെന്ന് കണ്ടെത്തിയ 161 കുടുംബങ്ങൾക്കാണ് സ്ഥലം നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ അഞ്ചുവർഷം പിന്നിട്ട സമരത്തിനാണ് വിരാമമായത്. റീ സര്‍വേ അപാകത പരിഹരിച്ചില്ല; പ്രതിഷേധവുമായി കര്‍ഷകര്‍ സര്‍വേ ഓഫിസില്‍ രാജാക്കാട്: റീ സര്‍വേയിലെ അപാകത പരിഹരിക്കാന്‍ നടപടിയില്ലാത്തതിനാൽ 168ഒാളം കര്‍ഷക കുടുംബങ്ങള്‍ പ്രതിസന്ധിയില്‍. പ്രതിഷേധവുമായി കര്‍ഷകര്‍ രാജാക്കാട് സര്‍വേ സൂപ്രണ്ട് ഓഫിസിലെത്തി. വെള്ളത്തൂവല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലെ കര്‍ഷകരാണ് സര്‍വേ ഉേദ്യാഗസ്ഥരുടെ അനാസ്ഥമൂലം വർഷങ്ങളായി ദുരിതമനുഭവിക്കുന്നത്. സർവേ നമ്പര്‍ 90/1ല്‍പെട്ട പഞ്ചായത്തിലെ അഞ്ച്, ഒമ്പത്, നാല് വാര്‍ഡുകളിലെ 158ഒാളം കുടുംബങ്ങളുടെ സ്ഥലം 2011ലാണ് റീ സര്‍വേ നടത്തുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ സർവേയിലുണ്ടായ അപാകതമൂലം പട്ടയം ലഭിച്ച ഭൂമിക്ക് കരമടക്കാന്‍ പോലും സാധ്യമാകാത്ത അവസ്ഥയിലെത്തി. തുടര്‍ന്ന് കലക്ടര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സ്‌പെഷല്‍ കരം അടക്കാൻ അനുമതി ലഭിച്ചത്. റീ സര്‍വേ അപാകത പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് കര്‍ഷകര്‍ സര്‍വേ സൂപ്രണ്ട് ഓഫിസിലും മറ്റും കയറിയിറങ്ങുകയാണ്. രാജാക്കാട്ട് പ്രവര്‍ത്തിക്കുന്ന സര്‍വേ സൂപ്രണ്ട് ഓഫിലെത്തിയാല്‍ ലഭിക്കുന്ന മറുപടി സർവേയര്‍മാരില്ലെന്നാണ്. പ്രശ്‌നം പരിഹരിക്കാൻ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നതായും പരിഹാരമുണ്ടായില്ലെങ്കില്‍ കലക്ടറേറ്റിലേക്കടക്കം സമരം സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു. ഉദ്യോഗസ്ഥരില്ലെന്ന കാരണത്താല്‍ വര്‍ഷങ്ങളായി രാജാക്കാട് സര്‍വേ സൂപ്രണ്ട് ഓഫിസില്‍ റീ സര്‍വേകള്‍ നടക്കുന്നില്ല. സര്‍ക്കാര്‍ പട്ടയം നല്‍കാനുള്ള നടപടിക്രമങ്ങളുമായി മുേന്നാട്ടുപോകുമ്പോള്‍ ഉദ്യോഗസ്ഥരുടെ അലംഭാവത്തില്‍ മലയോരജനതയുടെ പതിറ്റാണ്ടുകളായ കൈവശഭൂമിക്ക് പട്ടയമെന്നത് സ്വപ്നമായി അവശേഷിക്കുകയാണ്. കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല ഗണിതശാസ്ത്രമേള വിജയികൾ ചെറുതോണി: കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല ഗണിതശാസ്ത്രമേള മുരിക്കാശേരി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാജു ഉദ്ഘാടനം ചെയ്തു. സെൻറ് ജറോംസ് എൽ.പി.എസ് വെള്ളയാംകുടി, ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ ശാന്തിഗ്രാം, സെൻറ് തോമസ് എച്ച്.എസ്.എസ് ഇരട്ടയാർ, സെൻറ് തോമസ് എച്ച്.എസ്.എസ് തങ്കമണി എന്നീ സ്കൂളുകൾ യഥാക്രമം എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഓവറോൾ നേടി. ജയ്മാത എൽ.പി.എസ് എഴുകുംവയൽ, സെൻറ് ജറോംസ് യു.പി.എസ് വെള്ളയാംകുടി, സെൻറ് ജോർജ് എച്ച്.എസ്.എസ് കട്ടപ്പന, സെൻറ് തോമസ് എച്ച്.എസ് ഇരട്ടയാർ എന്നീ സ്കൂളുകൾ റണ്ണറപ് ആയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story