Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ല ഭരണകൂടം സ്ഥലങ്ങൾ...

ജില്ല ഭരണകൂടം സ്ഥലങ്ങൾ കണ്ടെത്തി; 201 ഇടങ്ങളിൽ സൗജന്യ വൈഫൈ ഹോട്ട്​ സ്​പോട്ടുകൾ വരുന്നു

text_fields
bookmark_border
കോട്ടയം: ജില്ലയെ മുഴുവൻ ഇൻറർനെറ്റി​െൻറ വലയിലാക്കാൻ ജില്ല ഭരണകൂടവും ബി.എസ്.എൻ.എല്ലും തയാറെടുക്കുന്നു. ഇതി​െൻറ ആദ്യഘട്ടമായി ജില്ലയിലെ 201 സ്ഥലങ്ങളിൽ സൗജന്യ വൈഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കുന്നു. ജനത്തിരക്കേറിയ സ്ഥലങ്ങൾക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന. ഇതിെനാപ്പം സർക്കാർ ഒാഫിസുകളിലും പഞ്ചായത്തുകളിലും സൗകര്യം ഒരുക്കും. കലക്ടറേറ്റ്, കോട്ടയം ജില്ല ആശുപത്രി, മെഡിക്കൽ കോളജ്, വൈക്കം ബോട്ട് ജെട്ടി, ഇൗരാറ്റുപേട്ട െറസ്റ്റ് ഹൗസ്, മുണ്ടക്കയം, ഇൗരാറ്റുപേട്ട, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡുകളടക്കം വൈഫൈ പരിധിയിലാകും. ഇതിനുപുെമ, ജില്ലയിലെ പ്രധാന സർക്കാർ ഒാഫിസുകളിലും പഞ്ചായത്തുകളിലും വിവിധ ബസ് സ്റ്റാൻഡുകളിലും വൈഫൈ സേവനം ലഭിക്കും. ജില്ല ഭരണകൂടം വൈഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ കണ്ടെത്തി ഇതി​െൻറ പട്ടിക ഐ.ടി മിഷന് കൈമാറുകയായിരുന്നു. ഇവർ ഇത് ബി.എസ്.എൻ.എല്ലിന് കൈമാറി. ഈ സ്ഥലങ്ങളിൽ പരിശോധന നടത്തിയശേഷമാകും ബി.എസ്.എൻ.എൽ വൈഫൈ ഹോട്ട് സ്പോട്ട് സ്ഥാപിക്കുക. ബി.എസ്.എൻ.എല്ലി​െൻറ സഹകരണത്തോടെ ക്വാഡ്‌ജെൻ എന്ന അമേരിക്കൻ കമ്പനിയാണ് ഇതിന് നേതൃത്വം നൽകുക. ഹോട്ട് സ്പോട്ട് സ്ഥാപിക്കുന്ന സ്ഥലങ്ങളുടെ 60 മീറ്റർ ചുറ്റളവിൽ മൊബൈലിലോ ലാപ്ടോപ്പിലോ ഇൻറർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. മൊബൈൽ ഫോണിലെയും ലാപ്ടോപ്പിലെയും വൈഫൈ സംവിധാനം പ്രവർത്തിപ്പിച്ചശേഷം പ്രദേശത്ത് സ്ഥാപിച്ച ഹോട്ട് സ്പോട്ടുമായി പാസ്വേർഡ് നൽകി ബന്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. പ്രതിദിനം 300 എം.ബിവരെ സൗജന്യമായി ഉപയോഗിക്കാവുന്ന രീതിയിലാണ് വൈഫൈ സംവിധാനം ക്രമീകരിക്കുക. ഒരേസമയം 150 ഉപകരണങ്ങളിൽ അതിവേഗ വൈഫൈ ലഭിക്കുമെന്ന് ബി.എസ്.എൻ.എൽ അധികൃതർ പറഞ്ഞു. അധികം വൈകാതെ ഇത് സ്ഥാപിക്കുന്ന ജോലി ആരംഭിക്കുമെന്നും ഇവർ പറഞ്ഞു. സൗജന്യമായി ഉപയോഗിക്കാവുന്ന പരിധി കഴിഞ്ഞാൽ പണം നൽകി സേവനം ഉപയോഗിക്കാം. എന്നാൽ, സൗജന്യമായി ഉപയോഗിക്കാവുന്ന ഇൻറർനെറ്റി​െൻറ പരിധി കഴിഞ്ഞാലും സർക്കാറി​െൻറ വിവിധ െവബ് സൈറ്റുകൾ സൗജന്യമായി ഈ ഹോട്ട് സ്പോട്ടുവഴി ലഭ്യമാക്കാനുള്ള സംവിധാനവും ക്രമീകരിക്കാൻ തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story