Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹോട്ടല്‍ ജീവനക്കാരിയെ...

ഹോട്ടല്‍ ജീവനക്കാരിയെ ഉപദ്രവിച്ച നാലുപേര്‍ പിടിയിൽ

text_fields
bookmark_border
കട്ടപ്പന: ഹോട്ടല്‍ ജീവനക്കാരിയെ ഉപദ്രവിച്ച നാലുപേര്‍ പിടിയിലായി. നരിയംപാറ മാതവപ്പള്ളില്‍ ജോസഫ് (59), സുവര്‍ണഗിരി കണ്ണംപേരൂര്‍ ജോര്‍ജ് (45), മേട്ടുക്കുഴി കാഞ്ഞിരത്തില്‍ അനീഷ് (34), അമ്പലക്കവല പെരിവിള പുത്തന്‍വീട്ടില്‍ ഷിബു (44) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി കട്ടപ്പനയിലെ ഹോട്ടലിലാണ് സംഭവം. മദ്യപിച്ചെത്തിയ ഇവര്‍ യുവതിയെ ഉപദ്രവിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ അപഹരിക്കാനും ശ്രമം നടന്നു. വിവരമറിഞ്ഞ് പൊലീെസത്തി മദ്യപസംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്‌പെഷൽ സ്‌കൂളുകളുടെ അവകാശകൂട്ടായ്മ തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്‌പെഷൽ സ്‌കൂൾ അധ്യാപക, അനധ്യാപക, മാനേജ്‌മ​െൻറ് പ്രതിനിധികളും രക്ഷിതാക്കളും ഭിന്നശേഷിക്കാരായ കുട്ടികളും തൊടുപുഴ മിനി സിവിൽ സ്റ്റേഷനുമുന്നിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സ്‌പെഷൽ ഒളിമ്പിക്‌സ് ചെയർമാൻ ഫാ. റോയി കണ്ണൻചിറ ഉദ്ഘാടനം ചെയ്തു. മാനസികവെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, വരുമാനപരിധിയില്ലാതെ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ, സ്‌പെഷൽ സ്‌കൂൾ ജീവനക്കാർക്ക് തുല്യജോലിക്ക് തുല്യവേതനം, സ്‌പെഷൽ സ്‌കൂളുകൾക്ക് എയ്ഡഡ് പദവി, 18 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ തൊഴിൽ പരിശീലനം, സൗജന്യ ചികിത്സ, ആജീവനാന്ത സംരക്ഷണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധറാലിയും സംഗമവും നടന്നത്. സമ്മേളനത്തിന് മുന്നോടിയായി നടന്ന റാലി തൊടുപുഴ ടൗൺ പള്ളി വികാരി റവ. ഡോ. ജിയോ തടിക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. സമരസമിതി ജനറൽ കൺവീനർ ഫാ. ക്ലീറ്റസ് ടോം ഇടശേരിൽ, സിനിമ-സീരിയൽ താരം മനുരാജ്, സിസ്റ്റർ സാലി ജോൺ, െയിംസ് ടി. മാളിയേക്കൽ, പരിവാർ ജില്ല പ്രസിഡൻറ് പ്രഫ. ജോസ് അഗസ്റ്റിൻ, എ.എസ്. സുമേഷ് കുമാർ, ജോർജ് കുര്യൻ, സിസ്റ്റർ മെർലിറ്റ്, പി.എ. സലിംകുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story