Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:18 AM IST Updated On
date_range 26 Oct 2017 11:18 AM ISTഎസ്.െഎക്കെതിരെ എസ്.പിക്ക് സീനിയർ പൊലീസ് ഒാഫിസറുടെ പരാതി
text_fieldsbookmark_border
ദേവികുളം (ഇടുക്കി): സ്റ്റേഷനിൽ സൂക്ഷിച്ച ഒാേട്ടാ, ടൂവീലർ എന്നീ തൊണ്ടിമുതലുകൾ കടത്തിയതായി റിപ്പോർട്ട് ചെയ്ത് തന്നെ മാനസികമായി തകർക്കാൻ ശ്രമിക്കുന്നതായി ദേവികുളം എസ്.െഎക്കെതിെര സീനിയർ സിവിൽ പൊലീസ് ഒാഫിസറുടെ പരാതി. ജില്ല പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. താൻ സ്റ്റേഷനിൽ ഡ്യൂട്ടിയിലിരിക്കെ കാണാതായെന്നുകാണിച്ച് നൽകിയ മെമ്മോയിൽ പറയുന്ന തൊണ്ടിമുതലുകൾ കക്ഷികൾക്ക് വിട്ടുനൽകിയ രേഖയടക്കമാണ് എസ്.െഎക്കെതിരെ പരാതി. മെമ്മോ ലഭിച്ച സമയം ഇതേ വാഹനങ്ങൾ സ്റ്റേഷൻ കോമ്പൗണ്ടിൽ ഉണ്ടായിരുന്നത് സഹപ്രവർത്തകരെ ബോധ്യപ്പെടുത്തി ചിത്രവും പകർത്തിയിരുന്നു. മുൻവൈരാഗ്യത്താൽ തന്നെ കുടുക്കാൻ ഉദ്ദേശിച്ചാണ് സത്യവിരുദ്ധമായി മെമ്മോ നൽകിയത്. മാനസികമായി തകർക്കാൻ എസ്.െഎയും എ.എസ്.െഎയും ഒരു സിവിൽ പൊലീസ് ഒാഫിസറും ഉൾപ്പെട്ട സംഘം ശ്രമിക്കുന്നു. ചിലന്തിയാറിൽ ജനമൈത്രി ഡ്യൂട്ടിയിലായിരിക്കെ ഭാര്യയെ വീട്ടിൽവെച്ച് പാമ്പുകടിച്ചതറിഞ്ഞ് എസ്.െഎയെ അറിയിച്ച് ലീവ് ചോദിച്ചെങ്കിലും അനുവദിച്ചില്ല. തുടർന്ന് പിറ്റേന്നാണ് തനിക്ക് ഭാര്യയുടെ അടുത്തെത്താനായത്. അയൽപക്കക്കാരെ വിളിച്ചുപറഞ്ഞ് ഭാര്യയെ ആശുപത്രിയിൽ എത്തിക്കേണ്ടിവന്നു. ഇൗ മനോവിഷമത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷനും വനിത കമീഷനും കൂടാതെ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. ഇതടക്കം കാരണങ്ങളാലാണ് തന്നെ എസ്.െഎ പലതരത്തിലും ഉപദ്രവിക്കുന്നത്. നഷ്ടപ്പെെട്ടന്ന് എസ്.െഎ ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയ ഒാേട്ടായും ടൂവീലറും ഉടമസ്ഥർ തിരികെ കൊണ്ടുപോയതായി രേഖയുണ്ട്. ഇൗ സാഹചര്യത്തിൽ തനിക്കും കുടുംബത്തിനും എന്തെങ്കിലും അപകടമുണ്ടായാൽ ഉത്തരവാദികൾ എസ്.െഎയും കൂട്ടരുമായിരിക്കുമെന്നും പരാതിയിൽ പറയുന്നു. എന്നാൽ, പരാതി അടിസ്ഥാനരഹിതമാണെന്നാണ് എസ്.െഎയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story