Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപീഡനത്തിനിരയായ...

പീഡനത്തിനിരയായ പെൺകുട്ടിയെ വിവാഹം ചെയ്​ത്​ കേസിൽനിന്ന്​ രക്ഷപ്പെടാൻ ​ശ്രമമെന്ന്​

text_fields
bookmark_border
പത്തനംതിട്ട: പീഡനത്തിന് ഇരയായി അമ്മയായ പെൺകുട്ടിയെ പ്രതിക്ക് വിവാഹം ചെയ്ത് നൽകി കേസ് ഒഴിവാക്കാൻ രക്ഷിതാക്കൾക്ക് ഒപ്പം ചൈൽഡ് വെൽെഫയർ കമ്മിറ്റിയും കൂട്ടുനിൽക്കുന്നുവെന്ന്. കുട്ടിക്ക് 18 വയസ്സ് പൂർത്തിയായതിനെത്തുടർന്നാണ് സാമൂഹികനീതി വകുപ്പിൻറ സംരക്ഷണയിൽ കഴിയുന്ന കുട്ടിയെ പ്രതി രജിസ്റ്റർ വിവാഹം ചെയ്യുന്നത്. ഇതിന് അപേക്ഷ നൽകുന്നതിന് കുട്ടിയെ ഒരുദിവസത്തേക്ക് രക്ഷിതാക്കൾക്ക് ഒപ്പം വിടാൻ ഇടുക്കി ചൈൽഡ് വെൽെഫയർ കമ്മിറ്റി അനുമതി നൽകി. ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമത്തിലുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായി അമ്മയായത്. കേസായതിനെത്തുടർന്ന് സാമൂഹികനീതി വകുപ്പി​െൻറ സംരക്ഷണയിൽ ഷെൽട്ടർ ഹോമിലാണ് കഴിയുന്നത്. ഇവിടെവെച്ചാണ് കുട്ടി പ്രസവിച്ചതും. ഇപ്പോൾ 18 വയസ്സായതിനെത്തുടർന്ന് പെൺകുട്ടിയെ വിവാഹം ചെയ്ത് കേസിൽനിന്ന് രക്ഷപ്പെടാനാണ് പ്രതിയുടെ ശ്രമം. ഇതിൻറ ഭാഗമായാണ് രക്ഷിതാക്കളുടെ സമ്മതത്തോടെ പ്രത്യേക വിവാഹ നിയമ പ്രകാരം സബ് രജിസ്ട്രാർ ഒാഫിസിൽ അപേക്ഷ നൽകുന്നതിനാണ് കുട്ടിയെ വിടണമെന്ന് ചൈൽഡ് വെൽെഫയർ കമ്മിറ്റിക്ക് അപേക്ഷ നൽകിയത്. ഇത് കമ്മിറ്റി അംഗീകരിച്ചു. രജിസ്ട്രാർ ഒാഫിസിൽ അപേക്ഷ നൽകി ഒരുമാസം കഴിഞ്ഞാണ് വിവാഹം നടക്കേണ്ടത്. ഇൗ കാലയളവിൽ പെൺകുട്ടി ഷെൽട്ടർ ഹോമിൽ കഴിയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story