Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതാരങ്ങളുടെ ഇൻജുറിക്ക്​...

താരങ്ങളുടെ ഇൻജുറിക്ക്​ മറുമരുന്നുമായി ഡോ. ജോസ് സക്കറിയ

text_fields
bookmark_border
േകാട്ടയം: കായിക ജീവിതം നഷ്ടപ്പെെട്ടന്ന് ഉറപ്പിച്ച നിരവധി താരങ്ങളെ മൈതാനങ്ങളിലേക്ക് മടക്കികൊണ്ടുവന്നിട്ടുണ്ട് ഡോ. ജോസ് സക്കറിയ. പരിക്കേൽക്കുന്ന കായിക താരങ്ങൾക്ക് സൗജന്യ ചികിത്സയുമായി അദ്ദേഹം ഇന്നും മൈതാനങ്ങളിലുണ്ട്. അകാലത്തിൽ ട്രാക്കിൽനിന്ന് തനിക്ക് പിൻമാറേണ്ടി വന്നതുപോലെ, മറ്റൊൾക്ക് ഉണ്ടാകരുതെന്ന ചിന്തയാണ് ഇൗ മുൻകായിക താരത്തെ നയിക്കുന്നത്. 1976-ൽ പാലായിൽ നടന്ന ദേശീയ അമച്വർ അത്ലറ്റിക് മീറ്റിൽ കേരളത്തി​െൻറ ക്യാപ്റ്റനായിരുന്നു ജോസ് സക്കറിയ. 400 മീറ്റർ ഹർഡിൽസിലെ അന്തർസർവകലാശാല സ്വർണജേതാവും കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ആദ്യ അത്ലറ്റിക് ക്യാപ്റ്റനുമായിരുന്നു. '76ൽ ഉണ്ടായ പരിക്ക് ഇദ്ദേഹത്തി​െൻറ കായിക ജീവിതത്തിനു കരിനിഴൽ വീഴ്ത്തി. കൃത്യമായി ചികിത്സയും ലഭിച്ചില്ല. ഈ വീഴ്ച വൈദ്യശാസ്ത്രത്തിൽ ബിരുദം നേടാൻ ജോസിനെ പ്രേരിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് പഠനം പൂർത്തിയാക്കി ഇറങ്ങിയതോടെ പരിക്കേറ്റ കായിക താരങ്ങൾക്ക് സൗജന്യ ചികിത്സ നൽകാൻ തീരുമാനിച്ചു. തുടർന്ന് കായിക താരങ്ങൾക്കായി മോഡേൺ മെഡിസിൻ, ഫിസിയോതെറപ്പി, ആയുർവേദം തുടങ്ങിയവ ഇടകലർത്തിയുള്ള പുതിയ ചികിത്സാരീതികളും പരീക്ഷിച്ചു. ഇതിലൂെട ഐ.എം. വിജയൻ ഉൾപ്പെടെ ദേശീയ-അന്തർദേശീയ താരങ്ങളെ കളിക്കളത്തിലേക്ക് തിരിച്ചുകൊണ്ടു വന്നിട്ടുമുണ്ട്. പാലാ മുത്തോലി സ്വദേശിയായ ഡോ. ജോസ് സക്കറിയ കഴിഞ്ഞ 30 വർഷത്തിലേറെയായി എറണാകുളം വരാപ്പുഴയിലാണ് താമസം. വരാപ്പുഴ മെഡിക്കൽ സ​െൻറർ എന്ന സ്ഥാപനത്തിലാണ് കായിക താരങ്ങൾക്ക് ചികിത്സ നൽക്കുന്നത്. ചിത്രം bt 9 ഡോ. ജോസ് സക്കറിയ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story