Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലിസ്​ബത്ത്​ ജംപിലെ...

ലിസ്​ബത്ത്​ ജംപിലെ സുവർണതാരം

text_fields
bookmark_border
പാലാ: ലോങ്ജംപിലെ സ്വർണവേട്ട ലിസ്ബത്ത് കരോളിൻ ജോസഫ് ട്രിപ്പിളിലും ആവർത്തിച്ചു. പുല്ലൂരാമ്പാറ സ​െൻറ് ജോസഫ് സ്കൂളി​െൻറ മിന്നുംതാരമായ ലിസ്ബത്ത് 12.36 മീറ്റർ ചാടിയാണ് ട്രിപ്പിൾജംപിൽ തങ്കപ്പതക്കമണിഞ്ഞത്. ലിസ്ബത്തി​െൻറ വിജയം അനിയത്തിമാർക്കുള്ള സമ്മാനമായും മാറി. അനിയത്തിമാരായ ആൻടെറിൻ ജോസഫ് ജൂനിയർ പെൺകുട്ടികളുടെ ഹൈജംപിലും ഫിലോ എയ്ഞ്ചൽ ജോസഫ് ഡിസ്കസിലും മാറ്റുരച്ചെങ്കിലും വിജയം കൈവിട്ടിരുന്നു. തിങ്കളാഴ്ച ഹൈജംപിലും ലിസ്ബത്ത് മത്സരിക്കുന്നുണ്ട്. 12.05 മീറ്റർ ചാടിയ മാതിരപ്പിള്ളി ഗവ. വി.എച്ച്.എസിലെ പി.ആർ. ഐശ്വര്യ വെള്ളിയും 11.89 മീറ്റർ താണ്ടിയ മണീട് വി.എച്ച്.എസിലെ മെറിൻ ബിജു വെങ്കലവും നേടി. താങ്ജാം എറണാകുളത്തി​െൻറ തങ്കം പാലാ: മണിപ്പൂരില്‍നിന്ന് മത്സരാവേശവുമായെത്തിയ താങ്ജാം അലേര്‍ട്സണ്‍ സിങ് എറണാകുളത്തി​െൻറ തങ്കം. മേളക്ക് തിങ്കളാഴ്ച തിരശ്ശീല വീഴാനിരിക്കെ, മൂന്ന് വ്യക്തിഗത മെഡൽ ഉൾപ്പെടെ നാല് സ്വര്‍ണമാണ് ഇൗ മറുനാട്ടുകാരൻ സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ സ്വർണം നേടിയ താങ്ജാം ഞായറാഴ്ച ലോങ്ജംപ്, 80 മീ. ഹര്‍ഡില്‍സ്, 14x100 മീറ്റർ റിലേ എന്നീ ഇനങ്ങളില്‍ കൂടി സ്വര്‍ണക്കൊയ്ത്ത് നടത്തി. രണ്ടുവര്‍ഷം മുമ്പാണ് ഇൗ സുവർണനേട്ടക്കാരൻ കോതമംഗലം സ​െൻറ് ജോര്‍ജിലേക്ക് എത്തിയത്. മണിപ്പൂരിലെ പൊലീസ് ഉദ്യോഗസ്ഥനായ അമരേന്ദ്രറി​െൻറയും വിതയുടെയും മകനാണ്. കായികാധ്യാപകനാണ് ആഗ്രഹമെന്ന് താങ്ജാം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story