Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:55 AM IST Updated On
date_range 23 Oct 2017 10:55 AM ISTതണ്ണീര്‍മുക്കത്ത് ആർ.എസ്.എസ് ആക്രമണം; വനിത ജനപ്രതിനിധികളടക്കം മൂന്നുപേര്‍ക്ക് പരിക്ക്
text_fieldsbookmark_border
ചേര്‍ത്തല: തണ്ണീര്‍മുക്കത്ത് സി.പി.എം-സി.പി.ഐ പ്രകടനത്തിന് നേരെ ആ ര്‍.എസ്.എസ് ആക്രമണം. സംഭവത്തിൽ വനിതകളായ ജില്ല പഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്ത് അംഗം എന്നിവര്‍ക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും പരിക്കേറ്റു. ജില്ല പഞ്ചായത്ത് അംഗം സിന്ധു വിനു, തണ്ണീര്‍മുക്കം പഞ്ചായത്ത് അംഗം സുധര്‍മ സന്തോഷ്, ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗം ഗിരീഷ് എന്നിവര്‍ക്കാണ് പരിക്ക്. വയലാർ രക്തസാക്ഷി വാരാചരണത്തിന് തണ്ണീര്‍മുക്കം പഞ്ചായത്ത് 13-ാം വാര്‍ഡ് കമ്മിറ്റി പുളിച്ചുവട്ടില്‍ ഉയര്‍ത്തിയ കൊടി എടുത്തുകളഞ്ഞത് പുനഃസ്ഥാപിക്കാന്‍ പ്രകടനമായി എത്തുമ്പോഴാണ് ആക്രമണം. വടികൊണ്ടുള്ള അടിയേറ്റ് തലക്ക് ക്ഷതമേറ്റ ഗിരീഷിനെ ആദ്യം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ. ദിനൂപ് വേണുവിെൻറ ഭാര്യ അനുപ്രിയയെയും ഒരുവയസ്സുള്ള കുഞ്ഞിനെയും ആർ.എസ്.എസുകാര്‍ വീട്ടില്‍കയറി ആക്രമിച്ചത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story