Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലവ്​ ജിഹാദ്​...

ലവ്​ ജിഹാദ്​ ഇസ്​ലാമി​െൻറ പേരിൽ കെട്ടിച്ചമച്ചത്​ ^എം.​െഎ. അബ്​ദുൽ അസീസ്​

text_fields
bookmark_border
ലവ് ജിഹാദ് ഇസ്ലാമി​െൻറ പേരിൽ കെട്ടിച്ചമച്ചത് -എം.െഎ. അബ്ദുൽ അസീസ് കോട്ടയം: ലവ് ജിഹാദ് ഇസ്ലാമി​െൻറ പേരിൽ കെട്ടിച്ചമച്ചതാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ്. െഎ.എം.എ ഹാളിൽ ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച സൗഹൃദസംഗമം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലവ് ജിഹാദിന് ഇസ്ലാമിൽ ഒരുസ്ഥാനവുമില്ല. ആരെയും പ്രലോഭിച്ചുള്ള മതംമാറ്റം ഇസ്ലാം അംഗീകരിക്കുന്നില്ല. ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുന്നതിന് ഏറ്റവും നല്ല മാർഗം പ്രബോധന പ്രവർത്തനമാണ്. രാജ്യത്ത് നടക്കുന്ന വർഗീയ ധ്രുവീകരണത്തെ നേരിടാൻ ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാമിക മാനവിക മൂല്യങ്ങൾ ഉയർത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എ.എം. അബ്ദുൽ സമദ് അധ്യക്ഷതവഹിച്ചു. സ​െൻറർ ഫോർ ഖുർആനിക് സ്റ്റഡീസ് പ്രസിഡൻറ് കോയക്കുട്ടി, എസ്.ഡി.പി.െഎ ജില്ല പ്രസിഡൻറ് നവാസ്, അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡൻറ് ഷാജി തോട്ടത്തിൽ, നാട്ടകം സിമൻറ് കവല മസ്ജിദ് പ്രസിഡൻറ് അബ്ദുൽസലാം, കോട്ടയം താജ് ജുമാമസ്ജിദ് പ്രസിഡൻറ് അബ്ദുൽനാസർ, എം.ഇ.എസ് താലൂക്ക് പ്രസിഡൻറ് അഡ്വ. നിസാർ എന്നിവർ പെങ്കടുത്തു. കൺവീനർ പി.എ. ഇബ്രാഹിം സ്വാഗതവും ജില്ല സെക്രട്ടറി എം. സൈഫുദ്ദീൻ നന്ദിയും പറഞ്ഞു. എം.എ. സിറാജുദ്ദീൻ ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story