Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡോ. ജിനേഷിനെ...

ഡോ. ജിനേഷിനെ രാജിവെപ്പിച്ച സംഭവം ആരോഗ്യവകുപ്പ്​ പുനഃപരിശോധിക്കുന്നു * എസ്.എഫ്.ഐ ഇടപെടലിനെ തുടർന്നാണ് നടപടി

text_fields
bookmark_border
ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ്, പി.ജി സീറ്റുകളുടെ അംഗീകാരം നഷ്ടമാകുമെന്ന ഇന്ത്യൻ മെഡിക്കൽ കൗൺസിലി​െൻറ തീരുമാനം വാർത്തമാധ്യമങ്ങളെ അറിയിച്ചെന്ന് ആരോപിച്ച് യുവഡോക്ടറെ രാജിവെപ്പിച്ച പ്രിൻസിപ്പലി​െൻറ നടപടി ആരോഗ്യവകുപ്പ് പുനഃപരിശോധിക്കുന്നു. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രി ഉറപ്പുനൽകിയതായി എസ്.എഫ്.െഎ നേതാക്കൾ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജ് േഫാറൻസിക് മെഡിസിനിലെ ഡോ. പി.എസ്. ജിനേഷിനാണ് ജോലി രാജിവെക്കേണ്ടിവന്നത്. പ്രിൻസിപ്പലി​െൻറ നടപടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ എസ്.എഫ്.െഎ പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചിരുന്നു. എം.സി.െഎ അംഗീകാരവും രാജിക്കത്തും എന്ന വിഷയം ഉന്നയിച്ച് കോളജ് അങ്കണത്തിൽ സായാഹ്നസംഗമവും നടത്തി. എസ്.എഫ്.െഎ നേതൃത്വം മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി ബന്ധപ്പെട്ടതി​െൻറ അടിസ്ഥാനത്തിലാണ് വിഷയം പുനഃപരിശോധിക്കാൻ ഇടപെടാമെന്ന് ആരോഗ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചത്. ഇതോടെ എസ്.എഫ്.െഎ അടക്കം വിവിധ സംഘടനകൾ നടത്താനിരുന്ന സമരങ്ങൾ മാറ്റിവെച്ചു. വിദ്യാർഥികളുടെ നിവേദനപ്രകാരം ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രിയുടെ ഓഫിസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. അധ്യാപകരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കുറവും ഉൾപ്പെടെ 10 ന്യൂനതകൾ ചൂണ്ടിക്കാണിച്ചാണ് മെഡിക്കൽ കോഴ്സുകളുടെ അംഗീകാരം നിഷേധിക്കുമെന്ന് കാണിച്ച് ഐ.എം.സി ആരോഗ്യവകുപ്പിന് കത്തയച്ചത്. 2017 ജൂലൈ 26, 27 തീയതികളിൽ എം.സി.െഎ നടത്തിയ പരിശോധനയിലാണ് ന്യൂനത കണ്ടെത്തിയത്. ഇവ ഒരു മാസത്തിനുള്ളിൽ പരിഹരിച്ചില്ലെങ്കിൽ കോഴ്സുകളുടെ അംഗീകാരം നഷ്ടപ്പെടും എന്ന് അറിയിച്ചിരുന്നു. എന്നാൽ, ഒരുമാസം പിന്നിട്ടിട്ടും എം.സി.െഎ നിർദേശിച്ച ന്യൂനതകൾ പരിഹരിക്കാൻ കോളജ് അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ നാലിന് അംഗീകാരം നഷ്ടപ്പെടുമെന്ന വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് അധികൃതർ അംഗീകാരം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ആവശ്യമായ നടപടിയെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story